ദേശീപാതയിൽ മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ചു
തൃശ്ശൂർ: ദേശീയപാത ആമ്പല്ലൂരിൽ മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ, ടെമ്പോ, പിക്കപ്പ് വാൻ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.
ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
ആമ്പല്ലൂർ അടിപ്പാതയുടെ പണി നടക്കുന്ന ഭാഗത്ത് അമിത വേഗതയിൽ എത്തിയ കാർ മുൻപിൽ പോയിരുന്ന ടെമ്പോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടെമ്പോ മുൻപിലുണ്ടായിരുന്ന പിക്കപ്പിൽ വന്നിടിച്ചു.
അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.
മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ചു; ദമ്പതികൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പെരുങ്കടവിളയിലാണ് അപകടമുണ്ടായത്.
പൊലീസ് ട്രെയിനിംഗ് കോളേജിലെ ഡ്രൈവറായ അനീഷ് ഓടിച്ച കാറിടിച്ച് തെളളുക്കുഴി സ്വദേശികളായ സജീവിനും ആതിരയ്ക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച വൈകിട്ട് പെരിങ്കടവിള ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. പൊലീസ് ട്രെയിനിംഗ് കോളേജിലെ ഡ്രൈവറായ അനീഷും സുഹൃത്തുക്കളും സഞ്ചരിച്ച കാർ പെരുങ്കടവിളയില്‍ നിന്ന് 2 കിലോ മീറ്റര്‍ അകലെ കീഴാറൂറില്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു. ഇതിനു പിന്നാലെ പെരുങ്കടവിളയില്‍ നിറുത്തിയിട്ടിരുന്ന ഒരു കാറിനെ ഇടിക്കുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ നിറുത്തിയിട്ടിരുന്ന കാർ തൊട്ടടുത്ത പലചരക്ക് കടയിലേക്ക് ഇടിച്ച് കയറി. പിന്നാലെ നിയന്ത്രണം വിട്ട അനീഷിന്‍റെ കാർ ദമ്പതികൾ സഞ്ചിച്ചിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് നാട്ടുകാര്‍ വളഞ്ഞതോടെ കാറിലുണ്ടായിരുന്നവര്‍ മദ്യക്കുപ്പികളുമായി ഓടി രക്ഷപ്പെട്ടു. അനീഷിന്‍റെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ പൊലീസുകാരാണെന്നും നാട്ടുകാര്‍ പറഞ്ഞു.
സംഭവ സ്ഥലത്തെത്തിയ പൊലീസ് രണ്ട് പേരെ കസ്റ്റെഡിയിലെടുത്തിട്ടുണ്ട്. പൊലീസ് ട്രെയിനിംഗ് കോളേജിന്‍റെ സ്റ്റിക്കര്‍ അപകടസമയം കാറിലുണ്ടായിരുന്നെന്നും, എന്നാൽ കസ്റ്റഡിയിലെടുത്ത ശേഷം കാറില്‍ നിന്ന് സ്റ്റിക്കര്‍ നീക്കം ചെയ്തു എന്നും പരാതിയിൽ പറയുന്നു.
അതേസമയം അപകടത്തിൽ കേസെടുത്ത മാരായമുട്ടം പൊലീസ് വാഹനത്തില്‍ ഉണ്ടായിരുന്നവരില്‍ ആരും തന്നെ പൊലീസുകാരല്ല എന്ന കണ്ടെത്തലിലാണ്.
അപകടത്തിൽ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സജീവൻ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
Summary: A three-vehicle collision occurred on the national highway at Amballur. A car, a tempo, and a pickup van heading toward Thrissur were involved in the accident.