web analytics

സൈനിക വാഹനത്തിന് നേരെ വെടിവച്ച മൂന്ന് ഭീകരരെ വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

ജമ്മു കശ്മീരിലെ അഖ്നൂറിൽ സൈനികവാഹനത്തിന് നേരെ വെടിയുതിർത്ത മൂന്ന് ഭീകരരെ Three terrorists സൈന്യം വധിച്ചതായി റിപ്പോർട്ടുകൾ. പ്രദേശത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തതായും ഏറ്റുമുട്ടൽ തുടരുകയാണെന്നുമാണ് റിപ്പോർട്ടുകൾ.

രാവിലെ ഏഴോടെ ബട്ടാൽ മേഖലയിൽ മൂന്ന് ഭീകരർ സൈനിക വാഹനത്തിന് നേരെ ഒന്നിലധികം റൗണ്ട് വെടിയുതിർത്തത്. ഉടൻതന്നെ സുരക്ഷാ സേന തിരിച്ചടിച്ചു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യ വരിച്ചു.

ഇന്ന് രാവിലെയാണ് സേന ആംബുലൻസിന് നേരെ ഭീകരർ 20 റൗണ്ട് വെടിയുതിർത്തത്. രാവിലെ ഏഴരയോടെയാണ് ആക്രമണമുണ്ടായത്. കശ്മീരിലെ അഖ്‌നൂരിൽ ജോഗ്വാനിലെ ശിവാസൻ ക്ഷേത്രത്തിനു സമീപത്തുവച്ചായിരുന്നു ആക്രമണമുണ്ടായത്.

ഓടികൊണ്ടിരുന്ന വാഹനത്തിനു നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു.മൂന്ന് ഭാഗങ്ങളിലായി ഒളിച്ചിരുന്ന ഭീകരരാണ് ആക്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന സൈനികർ ഭീകരർക്കു നേരെ വെടിയുതിർത്തു. ഇതോടെ ഭീകരർ പിൻമാറുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

പിന്നാലെ തന്നെ ഭീകരർക്കായി പ്രദേശത്ത് സൈന്യം തിരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഒളിച്ചിരുന്ന ഭീകരരെ സൈന്യം കണ്ടെത്തിയത്. ഇതോടെ ഭീകരർ സൈന്യത്തിനു നേരെ വെടിവച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് തീവവ്രവാദികളെ സൈന്യം വധിച്ചത്. ഒരാഴ്ചയ്ക്കിടെ അഞ്ചു ഭീകരാക്രമണ് ജമ്മു കശ്മീരിൽ നടന്നത്.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

Related Articles

Popular Categories

spot_imgspot_img