സ്കൂൾ വാനിൽ ട്രെയിനിടിച്ച് വൻ അപകടം
ചെന്നൈ∙ കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. 10 പേർക്ക് പരുക്കേറ്റുചെമ്മംകുപ്പത്ത് ആളില്ലാത്ത ലവൽ ക്രോസിലാണ് അപകടം ഉണ്ടായത്.
ചെന്നൈ–തിരുച്ചന്തൂർ ട്രെയിനാണ് സ്വകാര്യ സ്കൂളിന്റെ വാനിൽ ഇടിച്ചത്. . പലരുടേയും നില ഗുരുതരമാണ്.
ബൈക്ക് അപകടം; യുവാവ് മരിച്ചു
പാലക്കാട്: ബൈക്ക് സ്കൂൾ ബസ്സിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. പാലക്കാട് ലക്കിടിയിൽ ആണ് ദാരുണ സംഭവം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന മണ്ണൂർ സ്വദേശിയായ അനിലാണ് മരണപ്പെട്ടത്.
മൂന്നുപേർ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അനിലിന് ഒപ്പം ഉണ്ടായിരുന്ന സെബിൻ, ദിലീപ് എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല എന്നാണ് വിവരം.
സമൂഹമാദ്ധ്യമങ്ങളിൽ പൊലീസ് സജീവമാകണ്ട
പഴയ ലക്കിടി പള്ളിക്ക് സമീപത്ത് വെച്ച് ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. ലക്കിടി ഭാഗത്തുനിന്നും പാലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽപ്പെട്ടത്.
സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച അനിലിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Summary:
In a tragic accident in Kadalur, Tamil Nadu, a train collided with a private school van at an unmanned level crossing in Chemmamkuppam. Three students were killed on the spot and ten others sustained injuries, several of whom are in critical condition. The incident involved the Chennai–Tiruchendur train.