യുവതിയോട് പൂവ് വേണോയെന്ന് ചോദിച്ചു; സംഘർഷം
പാലക്കാട്: കൽപ്പാത്തിയിൽ യുവാക്കളും വ്യാപാരികളും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനായി വന്ന യുവതിയോട് പൂവ് വേണമോ എന്ന് ചോദിച്ചതാണ് സംഘർഷത്തിന് കാരണമായത്.
യുവതിയുടെ കൂടെ വന്ന യുവാക്കളും വ്യാപാരികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ക്ഷേത്രത്തിലെക്കെത്തിയ യുവതിയോട് പൂവ് വേണമോ എന്ന് വ്യാപാരികൾ ചോദിച്ചു. ഇക്കാര്യം യുവാക്കൾ ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷം ആരംഭിക്കുകയായിരുന്നു.
ഇതിനിടെ യുവാക്കൾ പൂവ് മുറിക്കാനുപയോഗിക്കുന്ന കത്രികയെടുത്ത് ആക്രമണം നടത്തി. വ്യാപാരികളായ തോണിപ്പാളയം സ്വദേശി വിഷ്ണു, സുന്ദരം കോളനി സ്വദേശികളായ ഷാജി, ഷമീർ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണം നടത്തിയ മുണ്ടൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ സുഹൃത്തുക്കൾക്കായി അന്വേഷണം ആരംഭിച്ചതായി പാലക്കാട് ടൗൺ നോർത്ത് പൊലീസ് പറഞ്ഞു.
പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് ക്രൂര മർദനം; പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കല്ലമ്പലത്ത് പ്ലസ് ടു വിദ്യാർഥിക്ക് സഹപാഠിയുടെ മർദ്ദനമേറ്റു. പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് ആണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പുല്ലൂർമുക്ക് സ്വദേശിയായ വിദ്യാർത്ഥി ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ക്ലാസ് മുറിയിൽ വെച്ചാണ് വിദ്യാർത്ഥിയെ സഹപാഠി ആക്രമിച്ചത്. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു ആക്രമണം നടന്നതെന്ന് കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയിൽ അടികിട്ടിയ സമയത്ത് കൈകൊണ്ട് തടയാൻ ശ്രമിച്ചതാണ് കൈയ്യിലും പരിക്കേൽക്കാൻ കാരണം.
മകന്റെ കൈയുടെ അസ്ഥിക്ക് പൊട്ടലും തലയുടെ വിവിധ ഭാഗങ്ങളിലായി ചതവുകൾ ഉണ്ടെന്നും മാതാവ് പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് മർദിച്ച സഹപാഠിയ്ക്കെതിരെ ജൂവനൈൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു.
അതേസമയം ഉപദ്രവിക്കുന്ന കാര്യം ഫോണിൽ സന്ദേശമായി അയച്ചിരുന്നുവെന്നും കുട്ടി ആക്രമം നേരിട്ട സംഭവം സ്കൂൾ അധികൃതർ വീട്ടുകാരോട് പറയാൻ വൈകിപ്പിച്ചെന്നും ആരോപണം ഉണ്ട്.
പ്ലസ്‌വണ്‍ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മര്‍ദിച്ചതായി പരാതി; കാരണം ഷർട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്നത്
കാസര്‍കോട്: മടിക്കൈയിലെ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വൺ വിദ്യാർത്ഥിയെ രാജി ചെയ്തെന്നു പരാതി. പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക് വിദ്യാർത്ഥികൾ സംഘം ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് ആരോപണം.
കനത്ത മർദ്ദനത്തെ തുടർന്ന് കുട്ടി അബോധാവസ്ഥയിലായെന്നും അധ്യാപകരാണ് അവനെ ഉടൻ ആശുപത്രിയിൽ എത്തിച്ചതെന്നും പറയുന്നു.
കൈക്കും കാലിനും പരിക്കേറ്റ വിദ്യാര്‍ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ഹോസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന കാരണത്താലാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ ചേർന്ന് അവനെ മര്‍ദ്ദിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
Summary: Three people were stabbed in a clash between youths and traders in Kalpathi. The conflict reportedly began after a trader asked a young woman visiting the temple if she wanted flowers, leading to an altercation with the youths accompanying her.