web analytics

മാരക രാസലഹരി കൈവശം വെച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പൊലീസ് പിടിയിൽ. നുച്യാട് സ്വദേശിയായ മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൾ ഹക്കീം എന്നിവരാണ് പിടിയിലായത്.

ഉള്ളിക്കലിൽ ഇവർ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്‌സിൽ എത്തിയാണ് പൊലീസ് സംഘം ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ടപാടെ എംഡിഎംഎ ടോയിലറ്റിലിട്ട് രക്ഷപ്പെടാൻ ശ്രമം നടത്തുന്നതിനിടെയാണ് പിടി വീണത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

75 വയസുള്ള അമ്മയ്ക്ക് മർദനം; മകൻ അറസ്റ്റിൽ

കവിയൂർ: പത്തനംതിട്ട തിരുവല്ല കവിയൂരിലാണ് അമ്മയെ മകൻ ക്രൂര മർദനത്തിന് ഇരയാക്കിയത്. കവിയൂർ സ്വദേശിനി 75 വയസ്സുള്ള സരോജിനിയെയാണ് മകൻ സന്തോഷ് മർദിച്ചത്. സംഭവത്തിൽ തിരുവല്ല പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് മദ്യലഹരിയിലെത്തിയ മകൻ സരോജിനിയെ ക്രൂരമായി മർദ്ദിച്ചത്. മദ്യപാനിയായ സന്തോഷ് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു. പലപ്പോഴും ഇയാൾ മദ്യലഹരിയിൽ മാതാവ് സരോജിനിയെ മർദിക്കാറുണ്ടെന്നും, പിടിച്ചുമാറ്റാനായി എത്തുന്ന അയൽവാസികളെ ഇയാൾ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. മദ്യലഹരിയിലുള്ള അക്രമം പതിവായതോടെയാണ് അയൽവാസികളിൽ ചിലർ ചേർന്ന് മർദന ദൃശ്യങ്ങൾ പകർത്തി പൊലീസിന് നൽകിയത്.

നാട്ടുകാർ കൈമാറിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടിലെത്തിയ പൊലീസ് സന്തോഷിനെ പിടികൂടുകയായിരുന്നു. സ്ഥിരം മദ്യപാനിയായ സന്തോഷ് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതിനാൽ ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. മദ്യപിക്കുന്നതിനായി പണം ആവശ്യപ്പെട്ടാണ് അമ്മയെ ഇയാൾ മർദിച്ചിരുന്നത്. സംഭവത്തിൽ നാട്ടുകാരും പഞ്ചായത്ത് അംഗവും ചേർന്ന് ഇയാൾക്കെതിരെ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

ആലുവ കൂട്ടക്കൊലയും മമ്മൂട്ടിയുടെ ആ മാസ് പടവും! 25 വർഷങ്ങൾക്ക് ശേഷം വിനയൻ വെളിപ്പെടുത്തുന്നു; ‘രാക്ഷസ രാജാവ്’ ഉണ്ടായത് ഇങ്ങനെ

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അധ്യായമാണ് ആലുവ കൂട്ടക്കൊലക്കേസ്. ഒരു...

ബിലാൽ അല്ല; ‘ബാച്ച്ലർ പാർട്ടി’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അമൽ നീരദ്

ബിലാൽ അല്ല; ‘ബാച്ച്ലർ പാർട്ടി’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അമൽ നീരദ് മലയാളികൾ...

വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരന് ദാരുണാന്ത്യം; വില്ലനായത് പണിതീരാത്ത ജനൽപ്പാളി

പത്തനംതിട്ട: സന്തോഷം നിറഞ്ഞ ഒരു ഞായറാഴ്ച ഉച്ചനേരം ആ കുടുംബത്തിന് നൽകിയത്...

Related Articles

Popular Categories

spot_imgspot_img