കാർ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഹത്തിഗവൻ മേഖലയിലെ ബിഷിയ ഗ്രാമത്തിന് സമീപം പ്രയാഗ്രാജ്-ലക്നോ ഹൈവേയിൽ ആണ് അപകടം നടന്നത്. കാറിൽ പ്രയാഗ്രാജിലെ മംഗാർ ആശ്രമത്തിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അനൂജ് ഗോസ്വാമി (32), വൈഷ്ണവി ഗോസ്വാമി (25), ഗുൻഗുൻ ഗോസ്വാമി (ആറ്) എന്നിവർ അതിനും മുൻപേ മരിച്ചിരുന്നു. അനിത (40), ട്വിങ്കിൾ (25) എന്നീ രണ്ട് സ്ത്രീകളുടെ നില അതീവ ഗുരുതരമാണെന്നും ഇവരെ ചികിത്സയ്ക്കായി പ്രയാഗ്രാജിലേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്.
