ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയിൽ
കാസര്‍കോട്: ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസര്‍കോട് അമ്പലത്തറയിലാണ് സംഭവം. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകന്‍ രഞ്‌ജേഷ് (36) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകന്‍ രാകേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്.
സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. തങ്ങൾ ആസിഡ് കുടിച്ച് കൂട്ട അത്മഹത്യ ചെയ്യുകയാണെന്ന് ഗോപി അയല്‍ക്കാരനെ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇദ്ദേഹം ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
ട്രെയിനിൽ നിന്ന് തെറിച്ചു വീണു; തൃശ്ശൂരിൽ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, തല വേർപ്പെട്ട നിലയിൽ
തൃശൂർ: ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു. പട്ടാമ്പി സ്വദേശി വിഷ്ണു(19) ആണ് മരിച്ചത്. തൃശ്ശൂര്‍ മിഠായി ഗേറ്റിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്.
ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ ജനറല്‍ കോച്ചില്‍ നിന്നാണ് വിഷ്ണു വീണത്. ഇരിഞ്ഞാലക്കുടയില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
സുഹൃത്തുമൊന്നിച്ച് വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ വിഷ്ണു അബദ്ധത്തില്‍ പുറത്തേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. തല വേര്‍പ്പെട്ട നിലയിലായിരുന്നു.
തൃശൂര്‍ റെയില്‍വേ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പട്ടാമ്പി എസ് എന്‍ ജി എസ് കോളജിലെ ബികോം വിദ്യാര്‍ഥിയാണ്.
അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു; സഹപാഠിക്കുവേണ്ടി തിരച്ചിൽ
പത്തനംതിട്ട: അച്ചൻകോവിൽ നദിയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. അജ്‌സൽ അജി (ഒമ്പതാം ക്ലാസ്, മാർത്തോമാ എച്ച്എസ്എസ്) ആണ് മരിച്ചത്.
സഹപാഠിയായ നബീൽ നിസാമിനെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അദ്ദേഹത്തിനെതിരെ തിരച്ചിൽ തുടരുകയാണ്.
ഉച്ചയ്ക്ക് 1 മണിയോടെയാണ് കല്ലറക്കടവിൽ സംഭവം നടന്നത്. ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർത്ഥികൾ പുഴയിൽ ഇറങ്ങിയപ്പോൾ, ആദ്യം ഒരാൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മറ്റൊരാളും ഒഴുക്കിൽപെട്ടതായി പറയുന്നു. പുഴയിലെ തടയണയുടെ മുകൾ ഭാഗത്തു നിന്ന് കാൽവഴുതി താഴേക്ക് വീണതാണ് അപകടകാരണം
മരിച്ച അജ്‌സൽ അജി അഞ്ചക്കാല സ്വദേശിയാണ്. കാണാതായ നബീൽ നിസാം പത്തനംതിട്ടയിലെ കൊന്നമൂട് സ്വദേശിയാണ്. പ്രദേശത്ത് ജലനിരപ്പും ആഴവും കൂടുതലായതിനാൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടുകയാണ്.
Summary: A shocking incident in Kasaragod’s Ambalathara where three members of a family — Gopi (60), his wife Indira (57), and son Ranjesh (36) — were found dead. Police have started investigation into the suspected suicide case.