ഭോപാൽ: മധ്യപ്രദേശിലെ സിയോനി ജില്ലയിൽ പ്രത്യേക സായുധ സേന (സാഫ്) ജവാൻമാർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. സിയോനി-മണ്ട്ല സംസ്ഥാന പാതയിൽ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
മണ്ട്ലയിൽ നിന്നും പാണ്ഡുർനയിലേക്ക് വരികയായിരുന്ന പ്രത്യേക സായുധ സേന ജവാന്മാർ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന കനയ്യ ജസ്വാനി (75), നിക്ലേഷ് ജസ്വാനി (45), ഡ്രൈവർ പുരുഷോത്തം മഹോബിയ (37) എന്നിവരാണ് മരിച്ചത്. മൂവരും മണ്ട്ല സ്വദേശികളാണ്.
കാറുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ജവാന്മാർ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞതോടെയാണ് 26 ജവാന്മാർക്ക് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read Also: സിപിഐഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടല്‍; ആരോപണവുമായി സീതാറാം യെച്ചൂരി