കാസര്‍കോട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. കയത്തില്‍പെട്ടാണ് അപകടം സംഭവിച്ചത്. മൂവരും സഹോദരങ്ങളുടെ മക്കളാണ് . അവധി ആഘോഷിക്കാനായാണ് മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയത്. Three children who went to bathe in the Kasaragod river go missing: One’s body found
എരിഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17) മൃതദേഹമാണ് കിട്ടിയത്. ഒഴുക്കില്‍പെട്ട യാസിന്‍(13), സമദ്(13) എന്നിവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ഇന്നുച്ചയോടെയായിരുന്നു അപകടം. കുട്ടികൾ പയസ്വിനിപ്പുഴയിലെ പാലത്തിന് താഴെ ഭാഗത്താണ് കുളിക്കാനിറങ്ങിയത്. റിയാസിനെ അഗ്നിരക്ഷാ സേനയുടെ തിരച്ചലില്‍ കണ്ടെത്തി ഉടന്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എരിഞ്ഞിപ്പുഴയില്‍ കച്ചവടം നടത്തുന്ന അഷ്‌റഫ് – ശബാന ദമ്പതികളുടെ മകനാണ് യാസിന്‍. അഷ്‌റഫിന്റെ സഹോദരന്‍ മജീദിന്റെ മകനാണ് സമദ്. ഇവരുടെ സഹോദരി മഞ്ചേശ്വരത്ത് റംലയുടെയും സിദ്ദിഖിന്റെയും മകനാണ് റിയാസ്.
പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. ബേഡകം പോലീസും സ്ഥലത്തുണ്ട്.