ഡൽഹിയിലെ സ്കൂളുകളിലുണ്ടായ ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീഷണി സന്ദേശം ലഭിച്ച ഇ–മെയിലുകളുടെ ഉറവിടം പൊലീസ് കണ്ടെത്തിയതായി ഡൽഹി ലഫ്. ഗവർണർ വി കെ സക്സേന അറിയിച്ചു. റഷ്യയിൽ നിന്നുള്ള സെർവറിൽ നിന്നാണ് ഇ–മെയിൽ സന്ദേശം അയച്ചതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശങ്ങളെല്ലാം ഒരു പ്രത്യേകം ഐപി അഡ്രസിൽനിന്നാണ് വന്നിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സ്കൂളുകള്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂൾ എന്നിവടങ്ങളിലേക്കാണ് ഇന്ന് പുലർച്ചെ നാലു മണിയോടെ ആദ്യം ഭീഷണി സന്ദേശമെത്തിയത്. അതിനുശേഷം നൂറോളം സ്‌കൂളുകൾക്കും സമാനമായ മെയിലുകൾ ലഭിച്ചിരുന്നു. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളില്‍ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിച്ചിരുന്നു. ബോംബ് സ്‌ക്വാഡും ഡല്‍ഹി അഗ്നിരക്ഷാസേനയും സ്കൂളുകളിൽ തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിരുന്നില്ല.
Read More: കനത്ത ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം, പരിശീലനവും സെലക്ഷനും പാടില്ല
Read More: പത്താം ക്ലാസ് കഴിഞ്ഞോ?; വമ്പൻ തൊഴിൽ അവസരങ്ങളുമായി ഇന്ത്യൻ റെയിൽവേ