തിരുവനന്തപുരം : മയക്കുമരുന്ന് കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ പാരിതോഷികം വാങ്ങാം. ഇതിനായി സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപികരിച്ചു. Those who pass confidential information in drug cases can now get a reward of lakhs
ആഭ്യന്തരമന്ത്രാലയത്തിലെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്നുള്ള നിർദേശപ്രകാരമാണ് സമിതി രൂപവത്കരിച്ചിരിക്കുന്നത്. മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യേഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കുമാണ് പാരിതോഷികം ലഭിക്കുക.
കേന്ദ്രസർക്കാർ 2017 ൽ ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതിന് ആരും അപേക്ഷ നൽകാറില്ല എന്നു മാത്രം. മുപ്പതിനായിരം രൂപമുതൽ രണ്ടുലക്ഷം രൂപയാണ് പാരിതോഷികം. തുക സംസ്ഥാന ആഭ്യന്തരവകുപ്പാണ് നൽക്കുക. ഇത് പിന്നീട് കേന്ദ്ര നർക്കോടിക് കൺട്രോൾബ്യൂറോയിൽ നിന്ന് ലഭിക്കും.
വിവരങ്ങൾ പരിശോധിച്ച ജീവനക്കാർക്ക് 30,000 രൂപവരെയും , വിവരം നൽകിയാൾക്ക് 60,000 രൂപവരെയുമാണ് പാരിതോഷികം ലഭിക്കുക. കേന്ദ്ര ചട്ടപ്രകാരം കെമിക്കൽ ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് പോസിറ്റീവാണെങ്കിൽ മൊത്തം അനുവദനീയമായ റിവാർഡ്തുകയുടെ 50 ശതമാനംവരെ വിചാരണയ്ക്കുമുൻപ് നൽകും. പിടിച്ചെടുത്ത വസ്തുക്കളുടെ അളവ്, വിവരം നൽകിയ ആളുടെ സഹായത്തിന്റെ വ്യാപ്തി, വിവരങ്ങളുടെ ക്യത്യത എന്നിവ കണക്കിലെടുത്താണ് പാരിതോഷികം നൽകുക എന്നുമാത്രം .