ട്രെയിനിൽ തീപിടുത്തമെന്നു വ്യാജസന്ദേശം: ഭയന്നു ചാടിയവരെ മറ്റൊരു ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു; രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ 12 മരണം

ഝാര്‍ഖണ്ഡില്‍ ട്രയിനിലെ തീപിടുത്തം ഭയന്ന് ചാടിയവർ മറ്റൊരു ട്രെയിൻ ഇടിച്ചു തെറിപ്പിച്ചതായി വിവരം. സംഭവത്തിൽ
12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണെന്നും പറയപ്പെടുന്നു. ജംതാരയിലെ കലജ് ഹാരിയ റെയില്‍വേ സ്‌റ്റേഷനിലാണ് ദുരന്തമുണ്ടായത്. ട്രെയിനിന് തീ പിടിച്ചെന്ന് ഒരു സന്ദേശം വന്നതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയവര്‍ക്ക് മേല്‍ മറ്റൊരു ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. അംഗ എക്‌സ്പ്രസില്‍ നിന്ന് താഴേക്ക് ചാടിയവരെ ഝഝാ അസന്‍സോള്‍ എക്‌സ്പ്രസാണ് ഇടിച്ചുതെറിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ട്രെയിനിലുണ്ടായിരുന്നവരല്ല മറിച്ച് ട്രാക്കിലൂടെ സഞ്ചരിച്ചവരാണ് അപകടത്തില്‍പ്പെട്ടത് എന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ട്രാക്കിലൂടെ നടക്കുകയായിരുന്ന രണ്ട് പേരും മരിച്ചെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പറയുന്നു. എന്നാൽ, ട്രെയിനില്‍ യാതൊരു വിധത്തിലുള്ള തീപിടുത്തവും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവച്ചത് എന്താണെന്നും ഈ സന്ദേശം എങ്ങനെ പരന്നു എന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.

Read Also: കാര്യവട്ടം ക്യാമ്പസിനുള്ളിലെ വാട്ടർ ടാങ്കിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

Other news

ബോഗി മാറി കയറി, 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: ട്രെയിനിൽ വെച്ച് 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു. തിരുവനന്തപുരത്ത് നിന്നും...

ക്രിപ്റ്റോകറൻസിയിൽ ഇന്ത്യക്ക് മനംമാറ്റം;നിർണായക തീരുമാനം ഉടൻ

വിദേശത്തെ ക്രിപ്റ്റോകറൻസികളിൽ വ്യാപാരം നടത്തുന്നവർക്ക് വൻ നികുതി അടക്കേണ്ട സാഹചര്യം നിലനിൽക്കുമ്പോഴും...

കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് യു.കെ

വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം,...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...
spot_img

Related Articles

Popular Categories

spot_imgspot_img