ഇടവിട്ടുള്ള മഴയിൽ പകർച്ചവ്യാധികളുടെ വർദ്ധനവ് പല ഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർ പ്രത്യേക ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.(Those staying in the relief camps should take health precautions and follow these things)
1)ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയാതെ നിർദിഷ്ഠ സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക.
2) ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഈച്ച കടക്കാത്തവിധം നന്നായി അടച്ചു സൂക്ഷിക്കുക
3)ആഹാരം കഴിക്കുന്നതിന് മുൻപ് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
4)തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
5) മലമൂത്ര വിസർജനം ശൗചാലയത്തിൽ മാത്രം നടത്തുക. ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക
6)വ്യക്തിശുചിത്വം പാലിക്കുക.
7)വളർത്തു മൃഗങ്ങളെയോ പക്ഷികളെയോ ,താമസിക്കുന്നവരുമായി ഇടപഴകാൻ അനുവദിക്കരുത്
8) തുറസ്സായ സ്ഥലങ്ങളിൽ തുപ്പരുത്.
9) പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്. ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യപ്രവർത്തകരെ അറിയിക്കുക
10)ജീവിതശൈലീ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ അവ മുടങ്ങാതെ കഴിക്കുക.
11) വെള്ളക്കെട്ടുകളിൽ താമസിക്കുന്നവരും, വെള്ളം കയറിയ ഇടങ്ങൾ വൃത്തിയാക്കുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ആഴ്ചയിൽ ഒരിക്കൽ 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കുക.
12) കാലിൽ മുറിവുള്ളവർ മലിനജലവുമായി സമ്പർക്കത്തിൽ വരാതെ സൂക്ഷിക്കുകയും, പാദരക്ഷകൾ നിർബന്ധമായും ധരിക്കുകയും വേണം.
13) ക്യാമ്പിലുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നമുണ്ടായാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക.