അപകടത്തുരുത്തായി തൂവൽ വെള്ളച്ചാട്ടം

അപകടത്തുരുത്തായി തൂവൽ വെള്ളച്ചാട്ടം. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഇടുക്കി നെടുകണ്ടം തൂവൽ അരുവിയെന്ന തൂവൽ വെള്ളച്ചാട്ടത്തിൽ സുരക്ഷാ സൗകര്യങ്ങൾ അന്യം.

മനോ ഹരമാണെങ്കിലും അപകടക്കെണികൾ കൂടി ഒളിപ്പിച്ചുവെച്ച തൂവൽ വെള്ളച്ചാട്ട ത്തിൽ ഒരു പതിറ്റാണ്ടിനിടെ പത്തുപേരാ ണ് അപകടത്തിൽ മരിച്ചത്.

2023 ഓഗസ്റ്റിൽ നെടുങ്കണ്ടം സ്വദേശി കളായ രണ്ടുപേർ മരിച്ചതാണ് ഒടുവിലത്തെ സംഭവം. അപകടങ്ങൾ തുടർക്കഥയായിട്ടും അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡ് സ്ഥാപിച്ചതൊഴിച്ചാൽ മറ്റ് സുരക്ഷാ സംവിധാനങ്ങളൊന്നും ഇവിടെ ഒരുക്കിയിട്ടില്ല.

ജില്ലയിൽ മുകളിൽനിന്ന് ആസ്വദിക്കാൻ കഴിയുന്ന ഏക വെള്ളച്ചാട്ടമാണ് ഇത്. എന്നാൽ മുകളിൽനിന്ന് കുത്തൊഴു ക്കും വഴുക്കലുമുള്ള അരുവി മുറിച്ചുകടന്ന് താഴേക്ക് എത്തി വെള്ളച്ചാട്ടത്തിന് അടു ത്തെത്താൻ ശ്രമിച്ചാൽ പതിയിരിക്കുന്നത് വൻ അപകടമാണ്.

കഴിഞ്ഞദിവസം ഇവിടെ ഒരു സഞ്ചാരി അപകടത്തിൽപ്പെട്ടതും നാട്ടുകാർ രക്ഷ പ്പെടുത്തിയതും അരുവി മുറിച്ചുകടന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനി ടെയായിരുന്നു.

അപകടങ്ങൾ പതിവാ കുമ്പോഴും ആവശ്യമായ സുരക്ഷ ക്രമീക രണങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാ കുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി.

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധി യിൽ അഞ്ചുവർഷം മുൻപ് ലക്ഷങ്ങൾ മുടക്കി ടൂറിസ്റ്റ്ഫെസിലിറ്റേഷൻ സെൻ്റർ സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് ഇതുവരെ യും തുറന്നുനൽകിയിട്ടില്ല.

ബ്ലോക്ക് പഞ്ചാ യത്തിന്റെ ഗ്രാമീണടൂറിസം പദ്ധതിപ്രകാ രം വെള്ളച്ചാട്ടത്തിന് മുകളിലെ പാറകളെ കൂട്ടിയിണക്കി ചെറുപാലങ്ങൾ നിർമിച്ചിട്ടു ണ്ട്. സഞ്ചാരികൾക്ക് ഇതിൽ കയറിനിന്ന് വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാം.

എന്നാൽ പാലത്തിൻ്റെ കൈവരികൾ സു രക്ഷിതമല്ലാത്ത അകലത്തിലാണ്. കൈവ രികൾക്കിടയിലൂടെ ചെറിയകുട്ടികൾ താ ഴേക്കുവീഴാനും ഇടയുണ്ട്.

ഒറ്റപ്പെട്ട സ്ഥല മായതിനാൽ ഇവിടെയെത്തുന്ന സഞ്ചാ രികളെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണമെ ന്ന ആവശ്യം ശക്തമാണ്.

അതിസാഹസികത അപകടം

വെള്ളച്ചാട്ടത്തിനു താഴെ പ്രവേശനം വിലക്കിയിട്ടുണ്ടെങ്കി ലും മുന്നറിയിപ്പുകൾ അവഗണിച്ച് നിരവ ധി സഞ്ചാരികൾ വെ ള്ളച്ചാട്ടത്തിനുതാഴെ എത്താറുണ്ട്.

വെള്ള ച്ചാട്ടത്തിന്റെ താഴെ യെത്താൻ പ്രധാന മായും രണ്ട് വഴികളാണുള്ളത്.

മുകളിലെ പാലം കടന്ന് കുത്ത നെയുള്ള നടപ്പുവഴി ഇറങ്ങിയാൽ താഴെയെത്താം. എന്നാൽ സുരക്ഷിതമല്ലാത്ത വഴി ഏറെ അപകടം പിടിച്ചതാണ്.

ഇവിടെനിന്നും അരുവി മുറിച്ചുകട ന്ന് മറുവശത്തെത്തിയാണ് പലപ്പോഴും വെള്ളച്ചാട്ടത്തിന്റെ ഭംഗി സഞ്ചാരികൾ ആസ്വദിക്കുന്നത്. മുറിച്ചുകടക്കുന്നതിനിട യാണ് ഭൂരിഭാഗം അപകടങ്ങളുമുണ്ടാകുന്ന തും.

സ്വകാര്യവ്യക്തികളുടെ ഭൂമി ഉൾപ്പെടു ന്ന വഴിയിലൂടെ സാഹസികമായാണ് വെ ള്ളച്ചാട്ടത്തിനു താഴെയുള്ള അരുവിയിൽ എത്താൻ കഴിയുന്ന രണ്ടാമത്തെ വഴി. ഇവിടെനിന്നും പിന്നെയും സഞ്ചരിച്ചു വേണം വെള്ളച്ചാട്ടത്തിൻ്റെ താഴെയെത്താൻ.

ഇവിടെയുള്ള കയങ്ങളിൽ പ്രദേശവാസിക ളുടെ മുന്നറിയിപ്പ് അവഗണിച്ച് കുളിക്കാൻ ഇറങ്ങിയവരും അപകടത്തിൽ മരിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും മറ്റും കേട്ടറിഞ്ഞ് നി രവധി സഞ്ചാരികളാണ് തൂവലിൽ എത്തു ന്നത്. ഇതിനൊപ്പം താരതമ്യേന ഒറ്റപ്പെട്ട സ്ഥലമായതിനാൽ ലഹരി സംഘങ്ങളും ഇവിടേക്ക് എത്തുന്നത് നാട്ടുകാർക്ക് തല വേദന സൃഷ്ടിക്കുന്നു.

വിലകൂടിയ ബൈക്കുകളിലാണ് സംഘങ്ങൾ പതിവായി ഇവിടെ എത്തുന്നത്. കോളേജ് വിദ്യാർഥികളും പ്രായപൂർത്തി യാകാത്ത വിദ്യാർഥികളും സംഘങ്ങളിൽ ഉണ്ടാകും.

പട്ടാപ്പകൽപോലും പരസ്യ മദ്യപാനവും രാസലഹരി ഉപയോഗവും ലഹരി മൂത്താൽ പരസ്പരം അസഭ്യവർഷവുമാ ണെന്ന് നാട്ടുകാർ പറയുന്നു.

ചോദ്യംചെയ്താൽ കൈയേറ്റത്തിനും മുതിരും. പലപ്പോഴും നെടുങ്കണ്ടത്തുനിന്നും പോലീസിനെ വിളിച്ചുവരുത്തിയാണ് നാട്ടുകാർ സുരക്ഷതേടുന്നത്.

Summary:At Thooval Waterfalls, a popular tourist spot in Nedumkandam, Idukki—visited daily by hundreds of tourists—there is a complete lack of safety measures.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

Related Articles

Popular Categories

spot_imgspot_img