വാഴ കൃഷിക്കാർക്ക് ഇപ്പോൾ നല്ല കാലമാണ് എന്നാണ് പൊതുവേ പറയുന്നത്. ഏത്തക്കായ്ക്ക് അത്രയ്ക്ക് വിലയാണ് ഇപ്പോൾ. എന്നാൽ ഈ വിലക്കയറ്റത്തിന് ഇടയിലും കർഷകർക്ക് ഇരുട്ടടിയായി മറ്റൊരു ശല്യം എത്തിയിരിക്കുകയാണ്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ മഴ കൃഷി കർഷകർക്ക് തലവേദനയായാണ് പുതിയ അതിഥിയുടെ ആക്രമണം. (This little creature has become a nightmare for banana farmers)
പിണ്ടി പുഴു ആണ് ഈ വില്ലൻ. ആയിരക്കണക്കിന് വാഴകളാണ് ഈ പുഴുവിന്റെ ആക്രമണത്തിൽ നശിച്ചത്. ഏത്തവാഴ ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിലാണ് ഇവൻ ആവശ്യമായ ആക്രമണം നടത്തുന്നത്. വാഴ വളരുന്നത് കണ്ടാൽ ഇതിന്റെ ആക്രമണം ഉണ്ടെന്ന് മനസ്സിലാവില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം.
കുല എത്തുന്നതോടെ മുരടിച്ച് കാമ്പില്ലാത്ത നിലയിലേക്ക് എത്തും. ഒരു വാഴയിൽ കണ്ടെത്തിയാൽ അതിവേഗത്തിലാണ് മറ്റു വാഴകളിലേക്ക് ഇവ പടരുന്നത്. വാഴക്കുലയുടെ വലിപ്പവും കായകളുടെ എണ്ണവും ഇതിന്റെ ആക്രമണം കൊണ്ട് കുറയും. ആക്രമണം ഭയന്ന് കുലക്കാറായ വാഴകൾ പോലും വെട്ടി കളയുകയാണ് കർഷകർ.