സത്യപ്രതിജ്ഞയ്ക്ക് ശേഷം കേന്ദ്രമന്ത്രി എന്ന നിലയിൽ ആദ്യം താൻ ചെയ്യുക കേരളത്തിന് വേണ്ടി എയിംസ് കൊണ്ടുവരാനുള്ള ശ്രമമാണെന്ന് സുരേഷ് ഗോപി. ഇതിനായി താൻ ചർച്ച തുടങ്ങിയെന്നും പറഞ്ഞ സുരേഷ് ഗോപി വകുപ്പ് സംബന്ധിച്ച് ഇപ്പോഴും അറിയില്ലെന്നും പറഞ്ഞു. കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ്അ ഗോപി.
ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും ഇംഗ്ലീഷിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാം മോദിമന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോർജ് കുര്യനുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
Read also: അവിശ്വസനീയം ! അവസാന ഓവറിൽ പാകിസ്ഥാനിൽ നിന്നും കളി പിടിച്ചെടുത്ത് ഇന്ത്യ: 6 വിക്കറ്റ് വിജയം: രണ്ട് മത്സരങ്ങളും തോറ്റ പാകിസ്ഥാന്റെ നില പരുhttps://news4media.in/india-took-the-game-away-from-pakistan-in-the-last-over-6-wicket-win/ങ്ങലിൽ