ലെബനാനിലും സിറിയയിലും ഇറാൻ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നിലെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ന്യൂയോർക്ക് ടൈംസ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. This is how the blast was done with a pager
അടുത്തിടെയാണ് തായ്വാനിലെ ഗോൾഡ് അപ്പോളോ കമ്പനിയിൽ ഹിസ്ബുള്ള 3000 പേജറുകൾ ഓർഡർ ചെയ്തത്. സംഭവം മണത്തറിഞ്ഞ ഇസ്രയേൽ ചാര സംഘടനയായ മൊസാദ് പേജറുകൾ നിർമിക്കുന്ന സമയത്തൊ കടത്തുന്ന സമയത്തൊ ഇവരുടെ ഏജന്റുമാരെ ഉപയോഗിച്ച് പേജറിനുള്ളിൽ ചെറിയ അളവിൽ സ്‌ഫോടക വസ്തുക്കളും സ്‌ഫോടനം നടത്തുന്നതിനുള്ള പ്ലഗ്ഗും ഘടിപ്പിക്കുകയായിരുന്നു.
കമ്പനിയുടെ AR924 എന്ന മോഡൽ പേജറുകളാണ് ഹിസ്ബുള്ള വാങ്ങിയിരുന്നത്. തുടർന്ന് സ്‌ഫോടനം നടക്കേണ്ട സമയത്ത് ഇതിനുള്ള നിർദേശം സന്ദേശ രൂപത്തിൽ പേജറുകളിലേക്ക് അയച്ചു. ഇതോടെയാണ് പൊട്ടിത്തെറിച്ചതും ഹിസ്ബുള്ളയുടെ പ്രവർത്തകരും നേതാക്കളും അടക്കം 2750 പേർക്ക് പരിക്കേറ്റതും. 17 പേർ സിറിയയിലും ലെബനനിലുമായി പേജർ പൊട്ടിത്തെറിച്ച് മരിച്ചിട്ടുണ്ട്. 250 പേരുടെ നില ഗുരുതരമാണ്.
എന്തിനാണ് കാലഹരണപ്പെട്ട പേജറുകൾ…?
മൊബൈൽ ഫോൺ അംഗങ്ങൾ ഉപയോഗിച്ചാൽ ലെക്കേഷൻ മനസിലാക്കി ഇസ്രയേൽ ആക്രമിക്കുമെന്ന വിവരം മനസിലാക്കിയാണ് ഹിസ്ബുള്ള പേജറുകൾ ഉപയോഗിച്ചിരുന്നത്. സന്ദേശങ്ങൾ കോഡ് ഭാഷയിൽ പേജറുകൾ വഴി കൈമാറുന്നത് ഇസ്രയേലിനും മൊസാദിനും ഹിസ്ബുള്ളയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ലോകത്ത് വിവിധ രാജ്യങ്ങളുടെ രഹസ്യാന്വേഷണ സംഘടനകളും മൊബൈൽ ഫോണിന് പകരം പേജറുകൾ ഉപയോഗിക്കുന്നുണ്ട്.