web analytics

എഐ സാങ്കേതിക വിദ്യയിലൂടെ വോയ്സ്, വീഡിയോ കോളുകൾ ; അതും പരിചിത നമ്പറുകളിൽനിന്നുതന്നെ; വിളിക്കുന്നത് മലയാളികളും; കംബോഡിയയിലെ ഓൺലൈൻ തട്ടിപ്പ്‌ ഇങ്ങനെ; കൊച്ചി സ്വദേശിയുടെ വെളിപ്പെടുത്തൽ

മലയാളികളെ ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കളെ മോഹനവാഗ്ദാനം നൽകി വലയിലാക്കി കംബോഡിയയിൽ ഓൺലൈൻ തട്ടിപ്പ്‌. തൊഴിൽ തട്ടിപ്പിനിരയായി നാട്ടിൽ തിരിച്ചെത്തിയ യുവാക്കളാണ് വെളിപ്പെടുത്തൽ നടത്തിയത്.(online fraud in Cambodia)

കംബോഡിയയിൽ മാത്രം 600ലേറെ തട്ടിപ്പ്‌ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി അവർ പറഞ്ഞു. പ്രതിദിനം മൂന്നുമുതൽ ആറുകോടി രൂപ വരെ ഓരോ സംഘവും ഇന്ത്യയിൽനിന്നുമാത്രം ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുക്കുന്നു.

വോയ്സ്, വീഡിയോ കോളുകളിലൂടെ പരിചിത നമ്പറുകളിൽനിന്നുതന്നെ മറ്റുള്ളവരെ വിളിക്കാനുള്ള സംവിധാനം എഐ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ളവർ തന്നെയാണ്‌ അറിഞ്ഞോ അറിയാതെയോ തട്ടിപ്പിന് കൂട്ടുനിൽക്കുന്നത്‌.

അനധികൃത തട്ടിപ്പ് കമ്പനിയാണെന്ന് മനസ്സിലാക്കി ജോലി വേണ്ടെന്ന് വച്ചതോടെയാണ് കമ്പനിയുടെ കണ്ണിലെ കരടായതെന്ന്‌ രക്ഷപ്പെട്ട്‌ നാട്ടിൽ തിരിച്ചെത്തിയവർ പറഞ്ഞു.

ചെറിയ ഒരു മുറിയിൽ മഹാത്മാ ഗാന്ധിയുടെയും പ്രധാനമന്ത്രിയുടെയും പടം വച്ച് ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ വെർച്വൽ അറസ്‌റ്റിലാണെന്ന്‌ ധരിപ്പിച്ചുള്ള തട്ടിപ്പ്‌ മുതൽ നിരവധി രീതികൾ പയറ്റുന്നുണ്ട്‌.

ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകുന്നതിനും ആളുകളുണ്ട്. മാനഹാനി കാരണം പലരും പുറത്ത് പറയാത്തതും പരാതി നൽകാത്തതും തട്ടിപ്പ് സംഘങ്ങൾക്ക് വളമാകുന്നു.

ഇത്തരം രാജ്യങ്ങളിൽ ജോലിക്കാരെ എത്തിക്കാൻ കേരളത്തിൽ ഉൾപ്പെടെ ഏജൻസികളുണ്ട്‌. 800 മുതൽ 1000 ഡോളർ വരെ ശമ്പളം വാഗ്ദാനം നൽകിയാണ് റിക്രൂട്ട് ചെയ്യുന്നത്. ഒരാളെ കമ്പനിയിൽ എത്തിച്ചാൽ 3000 ഡോളർ വരെയാണ്‌ ഏജന്റിന് പ്രതിഫലം.

ജോലി വേണ്ടെന്ന് അറിയിച്ചാൽ ചില കമ്പനികൾ പിരിഞ്ഞുപോകാൻ അനുവദിക്കും. ഉടക്കിയാൽ മടക്കം പ്രയാസമാകും. മുറിയിൽ അടച്ചിട്ട് മർദിക്കും. എറണാകുളം പറവൂർ നോർത്ത് സ്വദേശി റോഷൻ ആന്റണിയടക്കം ഏഴുപേരാണ്‌ കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്‌.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

Other news

പുലർച്ചെ നടുറോഡിൽ ലംബോർഗിനി അഭ്യാസം; വ്യാജ നമ്പറോ? അന്വേഷണം ഊർജിതമാക്കി ബെംഗളൂരു പോലീസ്; ദൃശ്യങ്ങൾ വൈറൽ

പുലർച്ചെ നടുറോഡിൽ ലംബോർഗിനി അഭ്യാസം; ദൃശ്യങ്ങൾ വൈറൽ ബെംഗളൂരു നഗരത്തിലെ അതീവ സുരക്ഷാ...

പിഷാരടിക്കെതിരെ പരാമർശം; വിശദീകരണവുമായി അഖിൽ മാരാർ, തോമസ് ഐസക്കിനെയും വിമർശിച്ച് ട്വന്റി 20 സ്ഥാനാർഥി

പിഷാരടിക്കെതിരെ പരാമർശം; വിശദീകരണവുമായി അഖിൽ മാരാർ, തോമസ് ഐസക്കിനെയും വിമർശിച്ച് ട്വന്റി...

മീൻപിടിത്ത റീലുകളിലൂടെ ശ്രദ്ധേയനായ വൈറൽ യുട്യൂബർ പിടിയിൽ; വള്ളത്തിൽ നിന്ന് പിടികൂടിയത് 580 ഗ്രാം കഞ്ചാവ്

മീൻപിടിത്ത റീലുകളിലൂടെ ശ്രദ്ധേയനായ വൈറൽ യുട്യൂബർ പിടിയിൽ; വള്ളത്തിൽ നിന്ന് പിടികൂടിയത്...

സ്ത്രീധന തർക്കം; നഴ്സായ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി റേഡിയോളജിസ്റ്റ് 

സ്ത്രീധന തർക്കം; നഴ്സായ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി റേഡിയോളജിസ്റ്റ്  ഗുരുഗ്രാം: സ്ത്രീധന...

14.2 കിലോ സിലിണ്ടറിൽ 10 കിലോ മാത്രം; കേന്ദ്രത്തിന്റെ പുതിയ നീക്കം

14.2 കിലോ സിലിണ്ടറിൽ 10 കിലോ മാത്രം; കേന്ദ്രത്തിന്റെ പുതിയ നീക്കം ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img