web analytics

വിമാനത്തിലെയും ബസ്സിലെയും പോലെ ട്രെയിനിൽ ഒരിക്കലും ഇഷ്ടപ്പെട്ട സീറ്റ് ബുക്ക് ചെയ്യാനാവില്ല, കാരണം ഇതാണ് !

ബസിലോ വിമാനത്തിലോ ഒക്കെ ആണ് യാത്രയെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത്നമുക്ക് ഇഷ്ടപ്പെട്ട സീറ്റ് ഒഴിവുണ്ടെങ്കില്‍ നമുക്ക് അത് തിരഞ്ഞെടുക്കാന്‍ കഴിയും എന്നാല്‍ ട്രെയിനില്‍ ആണ് യാത്ര ചെയ്യുന്നതെങ്കില്‍ ഒരിക്കലും സീറ്റ് മാപ്പില്‍ നിന്ന് ഇഷ്ടപ്പെട്ടത് നോക്കി തിരഞ്ഞെടുക്കാന്‍ കഴിയില്ല. എന്താണ് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? (This is because you can never book a preferred seat in a train like in a plane or a bus)

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ട്രെയിനില്‍ ഈ സൗകര്യം ഒഴിവാക്കിയിരിക്കുന്നത്. ബസില്‍ നിന്നും വിമാനത്തില്‍ നിന്നും വ്യത്യസ്തമായി സീറ്റുകളുടെ എണ്ണം കൂടുതലാണെന്നത് തന്നെയാണ് പ്രധാനപ്പെട്ട കാരണം. ഭാരം കൃത്യമായി വിതരണം ചെയ്യപ്പെട്ടില്ലെങ്കില്‍, ചലന സമയത്ത് ട്രെയിനിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ശക്തി അനുഭവപ്പെടും. ഇതു തീവണ്ടിയുടെ സ്ഥിരത ഇല്ലാതാക്കും. അപകട സാധ്യത വർധിപ്പിക്കും.

സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിനായി യാത്രക്കാരുടെ ഭാരം അതിന്റെ കോച്ചുകളിലുടനീളം തുല്യമായി വിതരണം ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒന്നിലധികം കോച്ചുകളുള്ള, ഓരോന്നിനും 72 സീറ്റുകളുള്ള ഒരു ട്രെയിന്‍ സങ്കല്‍പ്പിക്കുക. നിങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍, ട്രെയിനിലുടനീളം സമതുലിതമായ വിതരണം നടത്തുന്ന രീതിയിൽ മാത്രം സീറ്റുകൾ അനുവദിക്കൂ.

ട്രെയിനിന്റെ മദ്ധ്യത്തില്‍ നിന്ന് അറ്റത്തേക്ക് സീറ്റുകള്‍ നിറയ്ക്കാന്‍ തുടങ്ങുന്നു. ഇത് എല്ലാ കോച്ചുകള്‍ക്കിടയിലും തുല്യ ഭാര വിതരണം ഉറപ്പാക്കുന്നു. തുല്യമായി വിതരണം ചെയ്യപ്പെട്ട ലോഡ് പാളം തെറ്റാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ വളവുകളിലും, ബ്രേക്കുകള്‍ പ്രയോഗിക്കുമ്പോഴും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കും. ചിലപ്പോഴെങ്കിയും നിങ്ങള്‍ ചില കോച്ചുകളില്‍ സീറ്റുകള്‍ കാലിയായി കിടക്കുന്നതു കാണാനുള്ള കാരണം ഇനി ചിന്തിക്കേണ്ട.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ് വാഷിങ്ടൺ: ഇറാനെ...

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം കണ്ണൂർ: സ്കൂട്ടറും ബൈക്കും...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ ശക്തമാക്കി

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ...

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ്...

Related Articles

Popular Categories

spot_imgspot_img