കോട്ടയം: യുവാവിന്റെ ആമാശയത്തിൽ കുടുങ്ങിയ ബ്ലേഡ് അത്യപൂർവ എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്ത് കാരിത്താസ് ആശുപത്രിയിലെ വിദഗ്ധർ.
കലശലായ പുറം വേദനയുമായി എത്തിയ ഇരുപത്തിയൊന്നുകാരന്റെ ആമാശയത്തിൽ നിന്നാണ് ബ്ലേഡ് കണ്ടെത്തിയത്.
കാരിത്താസിൽ നടത്തിയ പരിശോധനയിലും സിടി സ്‌കാനിലുമായി അന്നനാളത്തിൽ മുറിവുള്ളതായും ശരീരത്തിൽ അന്യ വസ്തുവിന്റെ സാന്നിധ്യമുള്ളതായും സ്ഥിരീകരിച്ചത്.
അയോർട്ടയ്ക്ക് വളരെ അരികിലായി അപകടമുണ്ടാക്കും വിധം കിടന്നിരുന്ന ബ്ലേഡിന്റെ മറ്റുഭാഗങ്ങൾ വൻ കുടലിലും ചെറുകുടലിലും കാണപ്പെടുകയായിരുന്നു.
വൈദ്യ സംഘത്തിന്റെ കൃത്യതയാർന്ന ഇടപെടൽ നടത്തി യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്ന് കാരിത്താസ് ആശുപത്രി അധികൃതർ വ്യക്തമാക്കി.