ടൂറിസ്റ്റുകളെ രാജ്യത്തിന് പുറത്താക്കാൻ പ്രക്ഷോഭവവുമായി ഈ രാജ്യം; കാരണമിതാണ് ??

സൗദിയും നോർത്ത് കൊറിയയും പോലും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ നിയമങ്ങൾ മയപ്പെടുത്തുമ്പോൾ വിനോദ സഞ്ചാരികളെ ആട്ടിയോടിക്കാൻ ശ്രമിക്കുകയാണ് സ്‌പെയിനിലെ ജനങ്ങൾ. ബാഴ്‌സലോണയിൽ തുടങ്ങിയ പ്രക്ഷോഭം നിലവിൽ മറ്റു സ്ഥലങ്ങളിലേക്കും പടരുകയാണ്. (This country is campaigning to expel tourists from the country)

മയോർക്ക സിറ്റിയിലാണ് നിലവിൽ ടൂറിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങൾ പടർന്നുപിടിച്ചിരിക്കുന്നത്. ടൂറിസ്റ്റുകൾ വൻ തോതിൽ എത്തിത്തുടങ്ങിയതോടെ ജീവിതച്ചെലവ് ഉയർന്നതാണ് സാധാരണക്കാർക്കിടയിൽ പ്രക്ഷോഭത്തിന് കാരണമായിരിക്കുന്നത്.

അവശ്യ വസ്തുക്കളുടെ വില കുതിച്ചുയർന്നതു മാത്രമല്ല വാടക നിരക്കും കുത്തനെ ഉയർന്നു. ഇതോടെ നഗരസഭയുടെ പുറമ്പോക്കുകളിൽ വാഹനങ്ങൾക്ക് ഉള്ളിൽ ജീവിക്കേണ്ട ഗതിയായി സാധാരണക്കാർക്ക്. വാഹനത്തിന്റെ വാതിലുകൾ തുറന്നിടുകയോ പുറത്ത് കസേരയോ മേശയോ ഇട്ടാൽ വൻ തുകയാണ് പിഴയടക്കേണ്ടി വരിക.

ഇതോടെ ടൂറിസ്റ്റുകളെ രാജ്യത്തിന് പുറത്താകണമെന്ന ആവശ്യവുമായി ഒട്ടേറെയാളുകൾ നഗരത്തിൽ പ്രതിഷേധിച്ചു. മുൻപ് ബാഴ്‌സലോണയിലും ഇതേ രീതിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ടൂറിസം നഗരത്ത കൈാല്ലുന്നു , ടൂറിസ്റ്റുകൾ തിരിച്ചുപോകുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധിച്ചവർ അന്ന് വാട്ടർ ഗൺ ഉപയോഗിച്ച് ടൂറിസ്റ്റുകൾക്ക് നേരെ വെള്ളം തളിക്കുകയും ചെയ്തു.

2023 ൽ 2.6 കോടി ടൂറിസ്റ്റുകളാണ് ബാഴ്‌സലോണ സന്ദർശിച്ചത്. ടൂറിസം വ്യവസായത്തിൽ നിനന്നുള്ള ലാഭം സാധാരണക്കാർക്ക് ലഭിക്കുന്നില്ലെന്നും വലിയ അസമത്വമാണുള്ളതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ ക്രൂയിസ് കപ്പൽ ടെർമിനൽ അടച്ചുപൂട്ടൽ ടൂറിസം പ്രോത്സാഹന പദ്ധതികൾ നിർത്തിവെക്കൽ തുടങ്ങിയ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img