മാലിന്യത്താൽ ചീഞ്ഞുനാറി യു.കെ.യിലെ ഈ നഗരം…! ജീവിതം ദുഷ്കരമെന്ന് താമസക്കാർ: പിന്നിൽ ഒരേയൊരു കാരണം….

ശുചീകരണ തൊഴിലാളികളും സിറ്റി കൗൺസിലും തമ്മിലുള്ള സേവന വേതന തർക്കം തുടരുന്നതിനാൽ യു.കെ.യിലെ ബർമിങ്ഹാമിലെ നിത്യജീവിതം ദുഷ്‌കരമായി. നഗരത്തിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതോടെ നഗരവാസികൾ അസംതൃപ്തരാണ്.

മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനാൽ റോഡുകളിൽ ഈച്ചയും എലികളും പാറ്റകളും നിറഞ്ഞു. എല്ലായിടത്തും ചീഞ്ഞ മാലിന്യത്തിന്റെ ദുർഗന്ധം. കളിസ്ഥലങ്ങളിൽ പോലും എലികൾ കുട്ടികളെ കടിക്കുമെന്ന അവസ്ഥയാണ്. റോഡിൽ വാഹനമിടിച്ച് ചതഞ്ഞരഞ്ഞ നിലയിലും എലികൾ കൂടിക്കിടക്കുന്നു.

സാമ്പത്തിക പ്രതിസന്ധികളും ചെലവ് ചുരുക്കലുമാണ് തൊഴിലാളികൾക്കുള്ള ആനുകൂല്യം കുറയാൻ കാരണം. ഇതോടെ തൊഴിലാളികളും പണിമുടക്കി.

ക്ഷുദ്രജീവികൾക്ക് പുറമെ കടൽക്കാക്കകളും പൂച്ചകളും മാലിന്യക്കൂമ്പാരം നിറഞ്ഞ ചാക്കുകൾ പൊട്ടിക്കുന്നത് പതിവായിരിക്കുകയാണ് . ഇനിയും ഇങ്ങനെ മുന്നോട്ടു പോയാൽ രോഗങ്ങൾ പകരാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

ദുബൈയിൽ വാഹന ഉടമകൾക്ക് വമ്പൻ പണി നൽകി പുതിയ പരിഷ്‌കാരങ്ങൾ:

ദുബൈയിൽ വാഹന ഉടമകൾക്ക് അധിക ബാധ്യതയായി പുതുതായി വന്ന സാലിക് ( ടോൾ ) ഗേറ്റുകളും വർധിപ്പിച്ച പാർക്കിങ്ങ് ഫീസും. സാധാരണക്കാരനായ ഒരു വാഹന ഉടമ മുൻവർഷത്തെ അപേക്ഷിച്ച് 800 ദിർഹം വരെ മാസം കൂടുതൽ നൽകേണ്ടി വരുന്നതായാണ് കണക്കുകൾ.

ഇന്ധനച്ചെലവും , സാലിക്, പാർക്കിങ്ങ് ഫീസുകളുടെ വർധനവുമാണ് ചെലവ് വർധിപ്പിച്ചത്. നഗരത്തിലെ കനത്ത ഗതാഗതക്കുരുക്കുകളാണ് ഇന്ധനച്ചെലവുകൾ വർധിപ്പിക്കുന്നത്.

ദിവസം രണ്ട് സാലിക് ഗേറ്റുകൾ എങ്കിലും ഒരു പ്രവാസി കടന്നു പോകേണ്ടി വരുന്നു. മാസം 550- 600 ദിർഹമെങ്കിലും സാലിക് ചാർജായി ചെലവാകുന്നുണ്ട്. വാഹനത്തിന് വർഷാവർഷം വരുന്ന ഫിറ്റനെസ് ടെസ്റ്റുകൾക്കും ഉയർന്ന ഇൻഷ്വറൻസിനും വലിയ ചെലവുകളാണ്.

സാധാരണക്കാരായ പ്രവാസികൾക്ക് വാഹനച്ചെലവുകൾ താങ്ങാൻ കഴിയുന്നതല്ലെന്ന് പ്രാദേശിക ദിനപ്പത്രമായ ഖലീജ് ടൈംസിനോട് പ്രവാസികളിൽ പലരും പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ ബലാൽസംഗക്കേസിൽ റാപ്പർ...

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ കട്ടപ്പന: ആധുനിക...

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

Related Articles

Popular Categories

spot_imgspot_img