തിരുവനന്തപുരം കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. മലയിൻകീഴ് സ്വദേശി ദീപുവാണ് മരിച്ചത്. ഇന്നലെ രാത്രി 11:40 ഓടെ തമിഴ്നാട് പോലീസിന്റെ പെട്രോളിഗിനിടയാണ് അസ്വാഭാവികമായി ലൈറ്റ് ഇട്ടു കിടക്കുന്ന കാർ കണ്ടെത്തിയത്. (Thiruvananthapuram youth killed by throat slit in car)
ഡിക്കി തുറന്നു കിടക്കുകയായിരുന്ന കാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് 70% വും അറുത്ത് മാറ്റിയ നിലയിലാണ്. വീട്ടിൽ നിന്നും 10 ലക്ഷം രൂപയുമായാണ് ഇയാൾ ഇറങ്ങിയത്. തിരുവനന്തപുരം മലയത്ത് സ്വന്തമായി ക്രഷർ യൂണിറ്റ് ഉള്ള ഇയാൾ പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനായാണ് ഈ തുകയുമായി കോയമ്പത്തൂരിലേക്ക് പോയത് എന്നാണ് വീട്ടുകാർ പറയുന്നത്. മോഷണ ശ്രമത്തിനിടയുള്ള കൊലപാതകം എന്നാണ് പോലീസ് പറയുന്നത്.