web analytics

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം. പൂജപ്പുര സെന്‍ട്രൽ ജയിലിന്‍റെ ഭാഗമായുള്ള പൂജപ്പുരയിലെ കഫറ്റീരിയിൽ ആണ് മോഷണം നടന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന നാലു ലക്ഷം രൂപയാണ് നഷ്ടമായത്.

ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയിൽ വകുപ്പ് അധികൃതര്‍ അറിയിച്ചു. തടവുകാര്‍ ഉള്‍പ്പെടെ ഈ കഫേയിൽ ജോലി ചെയ്യുന്നുണ്ട്.

ഈ സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി മോഷണം നടന്നതായാണ് വിവരം. പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്ക് വരുന്ന റോഡിന്‍റെ അരികിലായാണ് ഈ കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. ഭക്ഷണശാലക്ക് പുറകിലായുള്ള മറ്റൊരു മുറിയുമുണ്ട്. ഭക്ഷണശാല പൂട്ടിയിട്ട് താക്കോല്‍ ഒരു സ്ഥലത്ത് വെച്ചിരുന്നു.

ഈ താക്കോലെടുത്ത ശേഷം പിന്നിലെ മുറി തുറന്ന് മേശയ്ക്കുള്ളിൽ നിന്ന് പണം എടുത്തുകൊണ്ടുപോയെന്നാണ് ജയിൽ വകുപ്പ് അധികൃതര്‍ പറയുന്നത്. താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

പൂജപ്പുര സെൻട്രൽ ജയിലിൽ മോഷണം

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങള്‍ മോഷണം പോയി.

സോളാർ പ്ലാൻ്റിൻ്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്. 300 ബാറ്ററികളിൽ നിന്നാണ് ഇത്തരത്തിൽ മോഷണം നടന്നത്. ജയിൽ വളപ്പിലെ പവർ ലോൺട്രി യൂണിറ്റ് കെട്ടിടത്തിൽ ആണ് മോഷണം നടന്നത്.

നാലു വർഷത്തിനിടെയാണ് മോഷണം എന്ന് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു.

സൂപ്രണ്ടിൻറെ പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുന്നതായി പൂജപ്പുര പൊലീസ് അറിയിച്ചു.

Summary: Thiruvananthapuram Poojappura Central Jail cafeteria reported a major theft, with nearly ₹4 lakh stolen. The incident has raised serious concerns over security lapses within the jail premises.

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

2 ദിവസത്തിൽ 350 കോടി കടന്ന് ‘ധുരന്ധർ 2’; ബോക്സ് ഓഫീസിൽ റെക്കോർഡ് കുതിപ്പ്

2 ദിവസത്തിൽ 350 കോടി കടന്ന് ‘ധുരന്ധർ 2’; ബോക്സ് ഓഫീസിൽ...

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ ഉറപ്പ് പാളി

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ...

ട്രക്ക് മറിഞ്ഞതോടെ ‘ലൂട്ട്’;മദ്യമാണെന്ന് കരുതി ഓടിയെത്തിയവർക്ക് പറ്റിയ അമളി…പരിക്കേറ്റ ഡ്രൈവറെ മാത്രം ആരും ശ്രദ്ധിച്ചില്ല

ട്രക്ക് മറിഞ്ഞതോടെ ‘ലൂട്ട്’;മദ്യമാണെന്ന് കരുതി ഓടിയെത്തിയവർക്ക് പറ്റിയ അമളി…പരിക്കേറ്റ ഡ്രൈവറെ മാത്രം...

ഗുരുവായൂരിൽ പോര് മുറുകുന്നു: ബി. ഗോപാലകൃഷ്ണനെതിരെ നിയമനടപടിയുമായി സിപിഎമ്മും കെഎസ്‌യുവും

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ഗുരുവായൂർ മണ്ഡലം ഇപ്പോൾ രാഷ്ട്രീയ പോരാട്ടത്തിനപ്പുറം...

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി തൃശൂർ: അവണൂർ...

Related Articles

Popular Categories

spot_imgspot_img