പല പ്രാവശ്യങ്ങളായി പറയുന്ന കാര്യമാണ്, ഇനിയെങ്കിലും ശ്രദ്ധിക്കു; ഡ്രൈവര്‍ സീറ്റിലേക്ക് കയറുന്നതിന് മുന്‍പ് കാറിന് വലം വെയ്ക്കണം

കൊച്ചി: അശ്രദ്ധമായി പിന്നോട്ടെടുത്ത കാര്‍ തട്ടി അപകടം നടന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ ഒരു പിഞ്ചുകുഞ്ഞിന് ഇതുമൂലം ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടായി.

ഈ പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

‘പല പ്രാവശ്യങ്ങളായി പറയാറുള്ളതുപോലെ വാഹനം എടുക്കുന്നതിനു മുന്‍പ് ഡ്രൈവര്‍ വലതു വശത്തു നിന്ന് തുടങ്ങി മുന്‍പില്‍ കൂടി വാഹനത്തെ ഒന്നു വലം വച്ചു വേണം ഡ്രൈവര്‍ സീറ്റില്‍ കയറാന്‍.

ഈ സമയം വാഹനത്തിനു ചുറ്റും ഒന്ന് കണ്ണോടിക്കാന്‍ കഴിയും.കുഞ്ഞുങ്ങള്‍ ഉള്ള വീടാണെങ്കില്‍ കുട്ടി ആരുടെയെങ്കിലും കയ്യില്‍ / സമീപത്ത് സുരക്ഷിതമായി ഉണ്ട് എന്ന് ഉറപ്പാക്കി വേണം വണ്ടി മുന്നോട്ടോ പിന്നോട്ടൊ എടുക്കാന്‍.

വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി വാഹനം വീട്ടിനു വെളിയിലെത്തിയ ശേഷം അടക്കുന്നതാണ് എപ്പോഴും നല്ലത്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഏതെങ്കിലും തരത്തിലുള്ള ശബ്ദം ഡ്രൈവര്‍ക്ക് കേള്‍ക്കാന്‍ ഇത് ഉപകരിക്കും.’- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.

കുറിപ്പ്:

എത്രയൊക്കെ അനുഭവങ്ങള്‍ ഉണ്ടായാലും ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.

ഇന്ന് സമാനമായ ഒരു അപകടം സംഭവിച്ചു.

മാനസികമായി എത്രമാത്രം തളര്‍ത്തും പിഞ്ചുകുഞ്ഞിന്റെ രക്ഷിതാക്കളെയും ബന്ധുക്കളെയും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. പല പ്രാവശ്യങ്ങളായി പറയാറുള്ളതുപോലെ വാഹനം എടുക്കുന്നതിനു മുന്‍പ് ഡ്രൈവര്‍ വലതു വശത്തു നിന്ന് തുടങ്ങി മുന്‍പില്‍ കൂടി വാഹനത്തെ ഒന്നു വലം വച്ചു വേണം ഡ്രൈവര്‍ സീറ്റില്‍ കയറാന്‍. ഈ സമയം വാഹനത്തിനു ചുറ്റും ഒന്ന് കണ്ണോടിക്കാന്‍ കഴിയും.

കുഞ്ഞുങ്ങള്‍ ഉള്ള വീടാണെങ്കില്‍ കുട്ടി ആരുടെയെങ്കിലും കയ്യില്‍ / സമീപത്ത് സുരക്ഷിതമായി ഉണ്ട് എന്ന് ഉറപ്പാക്കി വേണം വണ്ടി മുന്നോട്ടോ പിന്നോട്ടൊ എടുക്കാന്‍.വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി വാഹനം വീട്ടിനു വെളിയിലെത്തിയ ശേഷം അടക്കുന്നതാണ് എപ്പോഴും നല്ലത്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഏതെങ്കിലും തരത്തിലുള്ള ശബ്ദം ഡ്രൈവര്‍ക്ക് കേള്‍ക്കാന്‍ ഇത് ഉപകരിക്കും.

വാഹനത്തിന്റെ സമീപത്തേക്ക് ചെന്ന് യാത്ര പറയുന്ന ശീലം (മുതിര്‍ന്നവരായാല്‍ പോലും) പരമാവധി ഒഴിവാക്കുക.കുഞ്ഞുങ്ങള്‍ ഇത് കണ്ട് പഠിക്കാനും അനുകരിക്കാനും സാധ്യതയുണ്ട്. ചില സമയങ്ങളില്‍ വണ്ടി വീട്ടില്‍ നിന്നും തിരിക്കുന്ന സമയത്ത് കുട്ടികളെ വണ്ടിയില്‍ കയറ്റിയിരുത്തി ഗേറ്റിന് പുറത്ത് എത്തിയാലോ റോഡില്‍ എത്തിയാലോ ഇറക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ആ ഒരു ഓര്‍മ്മയിലും കുട്ടി ഡ്രൈവറോ വീട്ടിലുള്ളവരോ അറിയാതെ വണ്ടിയുടെ അടുത്തേക്ക് ഓടി വരും.

ചിലര്‍ക്ക് വാഹനത്തില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് മൂവ് ചെയ്ത ഉടനെ പുറപ്പെട്ട വിവരം അറിയിക്കുന്നതിനായി ഫോണ്‍ ചെയ്യുന്ന ശീലമുണ്ട്. അത് തീര്‍ത്തും ഒഴിവാക്കുക.വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ ഴീീഴഹല ങമു വഴി ലൊക്കേഷന്‍ സെറ്റ് ചെയ്യല്‍, സീറ്റ് ബെല്‍ട്ട് ധരിക്കല്‍, കണ്ണാടി സെറ്റ് ചെയ്യല്‍, സീറ്റ് അഡ്ജസ്റ്റ് ചെയ്യല്‍ തുടങ്ങിയവ ചെയ്തു എന്നുറപ്പാക്കുക.വാഹനം നീങ്ങി തുടങ്ങുമ്പോള്‍ ഇവ ചെയ്യാന്‍ ശ്രമിക്കുന്നത് മൂലം പരിസരം ശ്രദ്ധിക്കാന്‍ നമുക്ക് പറ്റാതെയാകാം.

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ; കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങൾ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...

നിർത്തിയിട്ടിരുന്ന വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു കയറി; ഡ്രൈവർക്ക് പരിക്ക്

ബംഗളൂരു: നിർത്തിയിട്ടിരുന്ന വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം. കെംമ്പഗൗഡ അന്താരാഷ്ട്ര...

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവം; സംഘാടകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കോതമംഗലം അടിവാറ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ...

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; ഇടിമിന്നലും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

ഇനി ചോറ് കഴിച്ച് തടി കുറയ്ക്കാം, ഈ ചോറ് കഴിച്ചാൽ തടി കുറയും, സ്ലിം ആകും..! അത്ഭുതമായി ‘ഷിരാതകി’ എന്ന മിറക്കിൾ റൈസ്

തടി കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായി പറയുന്നത് ചോറിന്റെ ലവ് കുറയ്ക്കുക എന്നതാണ്....

Related Articles

Popular Categories

spot_imgspot_img