പേശികൾക്കുണ്ടാകുന്ന കോച്ചിപ്പിടുത്തത്തെയാണ് മസിൽ കയറ്റമെന്ന് സാധാരണ പറയുന്നത്. രൂക്ഷമായ കാൽവേദനയാണ് മസിൽ കയറ്റത്തിന്റെ ലക്ഷണം. അനിയന്ത്രിതമായ പേശീ സങ്കോചമാണ് മസിൽ കയറ്റത്തിലേക്ക് നയിക്കുന്നത്. {Things to keep in mind to avoid muscle scratch)
കാലിന് പിൻ ഭാഗത്തെ കാഫ് മസിലുകളെയാണ് മസിൽ കയറ്റം കൂടുതലായി ബാധിക്കുക. തണുപ്പ് വർധിക്കുമ്പോഴും ഗർഭാവസ്ഥയിലും പലർക്കും മസിൽ കയറാറുണ്ട്. ധാതുക്കളുടെ കുറവും വ്യായാമവും ഒക്കെ കോച്ചിപ്പിടുത്തത്തിന് കാരണമാകാം.
കോച്ചിപ്പിടുത്തമുണ്ടായാൽ നാരങ്ങാവെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത് കഴിക്കാം. കോച്ചിപ്പിടിച്ച ഭാഗം സാവധാനം സ്‌ട്രെച്ച് ചെയ്യുന്നതും ഗുണം ചെയ്യും. കോച്ചിപ്പിടുത്തമുണ്ടായ ഭാഗത്ത് ഐസ് പാക്കോ ചെറിയ ചൂടോ പിടിയ്ക്കാം.
ഡോക്ടറുടെ നിർദേശപ്രകാരം മൾട്ടി വൈറ്റമിനുകൾ കഴിക്കുന്നത് ഗർഭിണികളിലെ കോച്ചിപ്പിടുത്തം ലഘൂകരിക്കും. ഒരേ അവസ്ഥയിൽ അധികനേരം ഇരിക്കാനോ നിൽക്കാനോ പാടില്ല.
ക്വാഡ്രി സെപ്‌സ് മസിൽ സ്‌ട്രെച്ച് ,
ഹാംസ്ട്രിങ്ങ് സ്‌ട്രേച്ച് , കാഫ് മസിൽ സ്‌ട്രെച്ച് എന്നിവ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ചെയ്യുന്നതും ഉപകരിക്കും.