ഇടുക്കിയിൽ പുല്ലു ചെത്താൻ പോയ കർഷകയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചു മോഷ്ടാക്കൾ; പ്രതികളെ കണ്ടെത്തിയതിങ്ങനെ:
ഇടുക്കി കഞ്ഞിക്കുഴിയില്‍ പശുവിന് പുല്ലു വെട്ടാൻ പോയ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന അഞ്ചു പവൻ സ്വർണ്ണമാല പൊട്ടിച്ച് കടന്ന പ്രതികൾ പിടിയിൽ.
വ്യാജ നമ്പർ പതിച്ച സ്കൂട്ടറിൽ ഹെൽമെറ്റും ജാക്കറ്റും ധരിച്ചെത്തിയ പ്രതികൾ വീട്ടമ്മയ അക്രമിച്ച് മാല പൊട്ടിക്കുകയായിരുന്നു.
സംഭവത്തില്‍ കമ്പംമെട്ട് സ്വദേശി വീരാളശേരിയിൽ അമൽ സജി (24) ചേർത്തല അന്ധകാരനഴി സ്വദേശി കാട്ടുങ്കതയ്യിൽ ലിഖിൻ ഇഗ്നേഷ്യസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വീണ്ടും പോളിറ്റിക്കൽ ഹോട്ട്‌സ്പോട്ടായി ശബരിമല
വെൺമണി ഭാഗത്ത് കഴിഞ്ഞ പന്ത്രണ്ടാം തീയതി പുല്ലുകെട്ടുമായി വീട്ടിലേക്കു തിരികെ പോകുന്ന വഴി വീട്ടമ്മയുടെ സമീപം പ്രതികൾ സ്കൂട്ടർ നിർത്തി.
തുടർന്ന് പിന്നിലിരുന്നയാൾ ഇറങ്ങിവന്ന് വണ്ണപ്പുറത്തേക്കുള്ള വഴി ചോദിക്കുകയും, വഴി പറഞ്ഞു കൊടുക്കുന്നതിനിടയിൽ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ച് സ്കൂട്ടറിൽ കയറി പ്രതികള്‍ സ്‌ഥലം വിടുകയുമായിരുന്നു.
സംഭവത്തിനുശേഷം, കഞ്ഞിക്കുഴി പോലീസ് കേസെടുക്കുകയും ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജൻ കെ. അരമനയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി.
നാനൂറോളം സിസിടിവി ദൃശ്യങ്ങളും, സംശയാസ്പദമായ സ്കൂട്ടറുകളും പരിശോധിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവില്‍ ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജൻ കെ. അരമനയുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.
ഇടുക്കി പോലീസ് ഇൻസ്പെക്ടർ സന്തോഷ് സജീവ്, കഞ്ഞിക്കുഴി സബ് ഇൻസ്പെക്ടർമാരായ താജുദ്ദീൻ അഹമ്മദ്, സജീവ് മാത്യു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷെരീഫ് പി.എ,
അനീഷ് കെ.ആർ, ബിജു,അനീഷ്, സുമേഷ്, സിവിൽ പോലീസ് ഓഫീസർമാരായ മനു ബേബി, ജയൻ, മനോജ് കെ.ബി, ജിബിൻ, ബാവാസ്, സേതു, ആതിര എന്നിവർ ചേർന്നാണ് കമ്പംമെട്ട്, ചേർത്തല എന്നിവിടങ്ങളില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.









