പെൻസിൽ പോലും ഉയർത്താനാവില്ല, കാലുകൾ കുഞ്ഞിന്റേതുപോലെ….. സുനിതാ വില്യംസിനെ കാത്തിരിക്കുന്നത് ഈ ആരോഗ്യപ്രശ്‌നങ്ങള്‍..!

സാധാരണയൊരു യാത്ര കഴിഞ്ഞെത്തുന്നത് പോലെയല്ല ബഹിരാകാശ സഞ്ചാരം കഴിഞ്ഞ് ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരത്തിൽ ബഹിരാകാശത്തുനിന്നും തിരിച്ചെത്തുന്ന യാത്രികരെ കാത്തിരിക്കുന്നത്. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് ശരീരം പൂർവസ്ഥിതിയിൽ എത്തിക്കാനാവുക.

9 മാസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഭൂമിയിലേക്ക് മടങ്ങിയെത്തിയ സുനിതാ വില്യംസിനെയും കാത്തിരിക്കുന്നത് ഇത്തരത്തിലുള്ള ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളാണ്.

ഒന്‍പതുമാസത്തോളം മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞ അവർ ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുക എന്നതാണ് ആദ്യമായി നേരിടുന്ന പ്രശ്നം. ഇതിന് വൈദ്യസഹായവും വേണ്ടിവന്നേക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും.

ബഹിരാകാശത്തെ സീറോ ഗ്രാവിറ്റിയിലും മൈക്രോ ഗ്രാവിറ്റിയിലും ഏറെനാൾ കഴിയുമ്പോൾ ശരീരത്തിലെ എല്ലുകളുടെ സാന്ദ്രത, രക്തയോട്ടത്തിന്റെ വേഗം, മെറ്റബോളിസം റേറ്റ്, എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ കാര്യമായ മാറ്റമുണ്ടാകും. ഒരു പെന്‍സില്‍ ഉയര്‍ത്താന്‍ പോലും ഇവർക്ക് പ്രയാസമായിരിക്കും.

ബഹിരാകാശത്തെ ജീവിതം ആളുകളുടെ രോഗപ്രതിരോധശേഷി കുറയ്ക്കും. ഇതുകൊണ്ടു തന്നെ ഇവർക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. എല്ലുകള്‍ക്ക് ബലക്ഷയം, ഉറക്കമില്ലായ്മ, മൂത്രത്തില്‍ കല്ല്‌, അണുബാധ മാനസികസമ്മര്‍ദം, തലകറക്കം, മന്ദത, ശരീരത്തിന്റെ തുലനനിലയില്‍ പ്രശ്‌നം,പാദത്തിന്റെ അടിവശത്തെ ചര്‍മം നേര്‍ത്തുപോകുന്ന അവസ്ഥയായ ബേബി ഫീറ്റ്…. ബഹിരാകാശത്തു നിന്നും തിരിച്ചെത്തുന്ന ആളുകൾ നേരിടുന്നത് ചില്ലറ ആരോഗ്യ പ്രശ്നങ്ങളല്ല.

സീറോ ഗ്രാവിറ്റിയിൽ നിന്ന് പെട്ടെന്ന് ഭൂമിയിലേക്ക് എത്തുമ്പോൾ ഇവർക്ക് ബാലൻസ് കിട്ടാറില്ല. അതുകൊണ്ടുതന്നെ ബഹിരാകാശ പേടകത്തിൽ നിന്നും ഇവരെ ഭൂമിയിലേക്ക് ഇറക്കുക വീൽചെയറിലാണ്.

ഡ്രാഗണ്‍ പേടകത്തില്‍ ഫ്‌ലോറിഡയുടെ തീരക്കടലില്‍ സ്പ്‌ളാഷ് ലാന്‍ഡ് ചെയ്‌ത സുനിതയെയും വില്‍മോറിനെയും ക്രൂ-9ലെ രണ്ടംഗങ്ങളെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോവുക.

അവിടെ ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഭൂമിയുമായി പൊരുത്തപ്പെടുന്നതിന് ആവശ്യമായ വൈദ്യ സഹായവും പിന്തുണയും നൽകും.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img