സഞ്ജു വരട്ടെ, എല്ലാം ശരിയാകും; പുറത്തു പോവേണ്ടത് ശിവം ദുബെ; ഓപ്പണിംഗിൽ ഇവർ വേണ്ട, ബംഗ്ലാദേശിനെതിരെ ഇറക്കേണ്ടത് സൂപ്പർ ഇലവനെ

കിങ്‌സ്ടൗൺ: സൂപ്പർ എട്ടിലെ അഫ്ഗാനിസ്ഥാൻ പരീക്ഷ ഫാസ്റ്റ് ബൗളർമാരുടെ പിൻബലത്തിൽ ഫസ്റ്റ്ക്ലാസിൽ പാസായിരിക്കുകയാണ്. ഇന്ത്യൻ ആരാധകരുടെ പ്രാർത്ഥനയിൽ മഴമാറി നിന്ന മത്സരത്തിൽ 47 റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 181 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ അഫ്ഗാൻ 134 റൺസിൽ കൂടാരം കയറുകയായിരുന്നു. ഇതോടെ 47 റൺസിന്റെ ത്രില്ലിങ് ജയം ഇന്ത്യക്ക് സ്വന്തം. സൂപ്പർ എട്ടിലെ ഇന്ത്യയുടെ അടുത്ത എതിരാളികൾ ബംഗ്ലാദേശാണ്.There is a strong demand to include Sanju, who has proved his excellence in T20 cricket, in the team

ടൂർണമെന്റിൽ നാലോളം മത്സരങ്ങൾ ഇന്ത്യ ബാറ്റ് ചെയ്‌തിട്ടും ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയാത്ത ചില താരങ്ങളാണ് ഇപ്പോൾ ടീമിന്റെ തലവേദന. അവിടെയാണ് ഇപ്പോൾ പുറത്തിരിക്കുന്ന സഞ്ജു സാംസണ് വേണ്ടിയുള്ള മുറവിളികൾ ശക്തമാവുന്നത്. ടി20 ക്രിക്കറ്റിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ലോകകപ്പിന് മുന്നോടിയായി ന്യൂയോർക്കിൽ നടന്ന ബംഗ്ലാദേശിന് എതിരായ സന്നാഹ മത്സരത്തിൽ മാത്രമാണ് സഞ്ജു കളത്തിൽ ഇറങ്ങിയത്.

പിന്നീട് താരം ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും ഇന്നലെ നടന്ന ആദ്യ സൂപ്പർ എട്ട് പോരാട്ടത്തിലും പടിക്ക് പുറത്തായിരുന്നു. ഇതോടെയാണ് ഇപ്പോഴത്തെ ഇലവനിൽ കാര്യമായ മാറ്റം വേണമെന്ന ആവശ്യം ആരാധകരും ചില ക്രിക്കറ്റ് നിരീക്ഷകരും ആവശ്യപ്പെടുന്നത്. അവരുടെ ഒക്കെ പ്രഥമ പരിഗണനയാവട്ടെ സഞ്ജു സാംസണ് തന്നെയാണ്.

നിലവിൽ ഇന്ത്യയ്ക്ക് കളിച്ച നാല് മത്സരങ്ങളും ജയിക്കാൻ കഴിഞ്ഞുവെന്നത് ഒഴിച്ചാൽ താരങ്ങളുടെ പ്രകടനം തൃപ്‌തികരമായിരുന്നില്ല എന്നതാണ് വാസ്‌തവം. പലരും പെരുമയ്‌ക്കൊത്ത പ്രകടനമല്ല യുഎസിൽ പുറത്തെടുത്തത്. ഇതോടെയാണ് ഐപിഎല്ലിൽ മിന്നും ഫോമിലുണ്ടായിരുന്ന സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നത്.

ഇപ്പോഴത്തെ ടീം ഫോർമേഷനിൽ ഋഷഭ് പന്ത്, ശിവം ദുബെ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ തുടങ്ങിയ ഇടംകൈയൻ ബാറ്റർമാരുടെ നീണ്ട നിര തന്നെ ഇന്ത്യൻ ഇലവനിലുണ്ട്. പലപ്പോഴും വലംകൈ-ഇടംകൈ കോമ്പിനേഷൻ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ട് പോവാൻ സഹായിക്കുമെങ്കിലും ഇവരിൽ ഭൂരിഭാഗം പേരും (ഋഷഭ് പന്ത് ഒഴികെ) ഇത്തവണ കാര്യമായ ബാറ്റിങ് പ്രകടനങ്ങൾ പുറത്തെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ അതിൽ നിന്ന് ഒരാളെ പുറത്താക്കി പകരം സഞ്ജുവിനെ ഇറക്കുക എന്നതാണ് ഏറ്റവും മികച്ച മാർഗം.

ഋഷഭ് പന്ത് മെച്ചപ്പെട്ട പ്രകടനം കാഴ്‌ച വയ്ക്കുകയും കീപിംഗിൽ സ്ഥിരത പുലർത്തുകയും ചെയ്യുന്നതിനാൽ താരത്തെ വിട്ടേക്കാം. ശേഷിച്ചവരിൽ ശിവം ദുബെയാണ് പ്രതീക്ഷയ്ക്ക് അനുസരിച്ച് പ്രകടനം നടത്താത്ത ഒരു താരം. മുൻപ് മഹേന്ദ്ര സിംഗ് ധോണി കളിച്ചിരുന്ന ഫിനിഷർ റോളിലേക്ക് ടീം മാനേജ്‌മെന്റ് പരിഗണിച്ചിരുന്ന ശിവം ദുബെയ്ക്ക് പക്ഷേ പ്രതീക്ഷ നിലനിർത്താൻ കഴിയുന്നില്ല, അതുകൊണ്ട് തന്നെ സഞ്ജു സാംസൺ പകരകരാനാവാൻ അനുയോജ്യമാണ്.

കൂടാതെ വിരാട് കോഹ്ലി ഓപ്പണർ സ്ഥാനത്തേക്ക് മാറിയ സാഹചര്യത്തിൽ ഋഷഭ് പന്തിന് പിന്നിലേക്ക് ഇറക്കി കൂറ്റനടിക്ക് നിയോഗിക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നില്ല. എന്നാൽ സഞ്ജു സാംസൺ വന്നാൽ ഇതിനൊരു പരിഹാരമാവും, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു മൂന്നാം നമ്പറിലാണ് അവിടെ ബാറ്റ് വീശിയത്. നങ്കൂരമിട്ട് കളിക്കാനും ആവശ്യമെങ്കിൽ സ്ട്രൈക്ക് റേറ്റ് ഉയർത്താനും ഒരുപോലെ ശേഷിയുള്ള സഞ്ജുവിന്റെ സേവനം ടീമിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

നാളെ ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഓപ്പണിംഗിൽ വിരാട് കോലി ഇതുവരെ ഫോമിലാവാത്ത സാഹചര്യത്തിൽ യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കി കോലിയെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ അനുവദിക്കണോ എന്നതും ടീം മാനേജ്മെൻറിൻറെ ചിന്തയിലുണ്ട്. നാളെ ബംഗ്ലാദേശിനെ വീഴ്ത്തി സെമി ഉറപ്പിച്ചാൽ 24ന് നടക്കുന്ന ഓസ്ട്രേലിയക്കെതിരായ അവസാന സൂപ്പർ 8 പോരാട്ടത്തിൽ സമ്മർദ്ദമില്ലാതെ കളിക്കാമെന്നതിനാൽ കൂടുതൽ പരീക്ഷണങ്ങൾക്ക് നാളെ സാധ്യതയില്ലെന്നാണ് കരുതുന്നത്.

അഫ്ഗാനെതിരായ പ്രകടനം വിലയിരുത്തുമ്പോൾ ഇന്ത്യയുടെ പ്ലേയിങ് 11ൽ മാറ്റം അനിവാര്യമാണ്. ഇന്ത്യയുടെ ബൗളർമാർ മികവ് കാട്ടുമ്പോഴും ബാറ്റിങ് നിരയുടെ പ്രകടനം ശരാശരി മാത്രമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മാറ്റം അത്യാവശ്യമാണ്. ബംഗ്ലാദേശിനെതിരേ ഇന്ത്യ എവിടെയാണ് മാറ്റം വരുത്തേണ്ടത്?

ഓപ്പണിങ്ങിൽ ഇനിയും രോഹിത്തിനേയും കോലിയേയും പിന്തുണക്കുന്നത് മണ്ടത്തരമാണ്. രണ്ട് പേർക്കും മികവിനൊത്ത് ഉയരാനാവുന്നില്ല. ഇതോടെ പവർപ്ലേയിലെ ഇന്ത്യയുടെ സ്‌കോർ വേഗം ഒച്ചിഴയുന്നതുപോലെയാകുന്നു. അതുകൊണ്ടുതന്നെ ഇതിൽ ഒരു മാറ്റം അനിവാര്യമാണ്. ഓസ്‌ട്രേലിയക്കെതിരായ മത്സരം വളരെ നിർണ്ണായകമായതിനാൽ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ പിഴവുകളെല്ലാം നികത്തേണ്ടതായുണ്ട്.

ഇന്ത്യ യശ്വസി ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരണം. അതിവേഗത്തിൽ റൺസുയർത്താൻ ജയ്‌സ്വാളിന് സാധിക്കും. ഭയമില്ലാതെ ജയ്‌സ്വാൾ കടന്നാക്രമിച്ചാൽ രോഹിത് ശർമയുടെ സമ്മർദ്ദവും ഇത് കുറക്കും. ഇതോടെ പ്രകടനം മെച്ചപ്പെടാനും സാധ്യതകളേറെയാണ്. വിരാട് കോലി മൂന്നാം നമ്പറിൽ കളിക്കണം. കോലിക്ക് പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിക്കാൻ മൂന്നാം നമ്പർ തന്നെയാണ് ബെസ്റ്റ്. നിലവിൽ റിഷഭ് പന്ത് മൂന്നാം നമ്പറിലാണ് കളിക്കുന്നത്.

എന്നാൽ ജയ്‌സ്വാൾ ഓപ്പണറാവുമ്പോൾ ടോപ് ഓഡറിലെ ഇടം കൈയന്റെ പ്രശ്‌നത്തിന് പരിഹാരമാവും. അതുകൊണ്ടുതന്നെ റിഷഭിനെ നാലാം നമ്പറിൽ കളിപ്പിക്കാം. മധ്യ ഓവറുകളിൽ കടന്നാക്രമിക്കാൻ റിഷഭ് പന്തിന് കഴിവുണ്ട്. അഞ്ചാം നമ്പറിൽ സൂര്യകുമാർ യാദവ് കളിക്കണം. ആദ്യ മത്സരങ്ങളിൽ ഫ്‌ളോപ്പായ സൂര്യ ഇപ്പോൾ ഫോമിലേക്കെത്തിയത് ഇന്ത്യക്ക് കരുത്താവുന്നുണ്ട്. അഫ്ഗാനെതിരേ ടോപ് ഓഡർ തകർന്നപ്പോൾ ടീം ഇന്നിങ്‌സിനെ താങ്ങിനിർത്തിയത് സൂര്യയാണ്.

വരുന്ന മത്സരങ്ങളിലും സൂര്യയുടെ പ്രകടനം ഇന്ത്യക്ക് നിർണ്ണായകമാണ്. ആറാം നമ്പറിൽ ശിവം ദുബെ വേണ്ട. അമേരിക്കയ്‌ക്കെതിരേ തിളങ്ങിയത് മാറ്റിനിർത്താൻ ദുബെ ടീമിന് ഉപകാരമില്ലാത്ത താരമാണ്. ബൗളിങ്ങിലും ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ ദുബെയെ പുറത്തിരുത്തി സഞ്ജു സാംസണെ കളിപ്പിക്കണം. അവസരം അർഹിച്ചിട്ടും ഇതുവരെ സഞ്ജുവിനെ കളിപ്പിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരേ സഞ്ജുവിന് സീറ്റ് നൽകാതിരിക്കുന്നത് അനീതിയാവും. ഏഴാം നമ്പറിൽ ഹാർദിക് പാണ്ഡ്യയെ കളിപ്പിക്കണം.

വൈസ് ക്യാപ്റ്റനായ ഹാർദിക് ഓൾറൗണ്ട് പ്രകടനത്തോടെ കൈയടി നേടുന്നു. രവീന്ദ്ര ജഡേജയെ ഇന്ത്യ പുറത്തിരുത്തണം. ഇതുവരെ വലിയ ഇംപാക്ട് സൃഷ്ടിക്കാൻ ജഡേജക്ക് സാധിച്ചിട്ടില്ല. എട്ടാം നമ്പറിൽ അക്ഷർ പട്ടേൽ കളിക്കണം. ഓൾറൗണ്ട് ഷോയോടെ മികവ് കാട്ടാൻ അക്ഷറിന് സാധിക്കുന്നുണ്ട്. ഒമ്പതാം നമ്പറിൽ കുൽദീപ് യാദവ് തുടരണം. ചൈനാമാൻ സ്പിന്നർക്ക് നിർണ്ണായക റോൾ ടീമിലുണ്ട്. പേസ് നിരയാണ് ഇന്ത്യയുടെ ശക്തി. മികച്ച ഫോമിലുള്ള ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും തുടരണം. രണ്ട് പേരും അഫ്ഗാനെതിരേ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ തിളങ്ങിയിരുന്നു. ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യ ഈ പ്ലേയിങ് 11നെ പരിഗണിക്കുന്നതാവും കൂടുതൽ ഗുണം ചെയ്യുക

ബംഗ്ലാദേശിനെതിരായ സൂപ്പർ 8 പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം:...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

ഈ പുഴയിൽ കുളിച്ചാൽ ഏതു രോ​ഗവും മാറും

ഈ പുഴയിൽ കുളിച്ചാൽ ഏതു രോ​ഗവും മാറും കേരളത്തിലെ കൊല്ലം ജില്ലയിലെ മനോഹരമായ...

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി...

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ് തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

Related Articles

Popular Categories

spot_imgspot_img