web analytics

ഇന്ത്യയിൽ ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ; ടെലികോം മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടു

ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം ഇന്ത്യയിൽ വലിയ തോതിൽ വർ‌ദ്ധിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 1.59 ശതമാനം വർ‌ദ്ധിച്ച് 96.96 കോടിയിലെത്തിയിട്ടുണ്ട്. അമേരിക്ക, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളിലുള്ള ആകെ ജനസംഖ്യയേക്കാൾ കൂടുതലാണിത്.

ടെലികോം മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടു. ഒരു ഉപയോക്താവിൽ നിന്ന് ടെലികോം കമ്പനികൾക്ക് ലഭിക്കുന്ന ലാഭത്തിലും വർ‌ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വയർലെസ് ഇൻ്റർനെറ്റ് ഉപയോ​ഗിക്കുന്നവരാണ് 92.75 കോടി ഇന്ത്യക്കാരും. ട്രായ്യുടെ ഇന്ത്യ ടെലികോം സർവീസസ് പെർഫോമൻസ് ഇൻഡിക്കേറ്റർ റിപ്പോർട്ട് പ്രകാരം ഒരു ഉപയോക്താവിൽ നിന്ന് ടെലികോം കമ്പനികൾക്ക് ലഭിക്കുന്ന ലാഭത്തിലും വർ‌ദ്ധനവ് രേഖപ്പെടുത്തി. 8.11 ശതമാനം വർദ്ധിച്ച് 157.45 രൂപയിലെത്തി. ഏപ്രിൽ-ജൂൺ പാദത്തിൽ ബ്രോഡ്ബാൻഡ് വഴി ഇൻ്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 1.81 ശതമാനം വർധിച്ച് 94.07 കോടിയിലെത്തിയെന്ന് റിപ്പോർട്ട് പറയുന്നു. ജനുവരി-മാർച്ച് പാദത്തിൽ ഇത് 92.40 കോടിയായിരുന്നു. നരോബ്രാൻഡ് ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 3.03 കോടിയിൽ നിന്ന് 2.88 കോടിയിലേക്ക് ഇടിയുകയും ചെയ്തു.

ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യത്തെ ടെലിഫോൺ വരിക്കാരുടെ എണ്ണം 120.56 കോടിയായി ഉയർന്നു. ജനുവരി-മാർച്ച് മാസങ്ങളെ അപേക്ഷിച്ച് 0.53 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 2.70 ശതമാനവും വർധന രേഖപ്പെടുത്തി. നഗരപ്രദേശങ്ങളിലെ ടെലിഫോൺ വരിക്കാരുടെ എണ്ണം 66.53 കോടിയിൽ നിന്ന് 66.71 കോടിയായി ഉയർന്നു. ഗ്രാമപ്രദേശങ്ങളിൽ ഇത് 53.85 കോടിയാണ്.

English summary : There has been a massive increase in the number of internet subscribers in India ; the Ministry of Telecom has released the figures

spot_imgspot_img
spot_imgspot_img

Latest news

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

Other news

ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ദുരിതത്തിലായി ആയിരക്കണക്കിന് യാത്രക്കാർ, പ്രധാന ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നു!

പാലക്കാട്: കേരളത്തിലെ റെയിൽവേ ഗതാഗതത്തിന്റെ പ്രധാന നാഡീഞരമ്പായ ഷൊർണ്ണൂർ-കോഴിക്കോട് റൂട്ടിൽ ട്രെയിൻ...

നവവധുവിന്റെ മൃതദേഹം സ്വന്തം വീടിനുമുന്നിൽ ഉപേക്ഷിച്ചു കടന്നു ഭർതൃവീട്ടുകാർ; ഉപയോഗിച്ചത് എസ്‌ഐയുടെ പേരിലുള്ള വാഹനം; പിന്നിൽ നടന്നത്….

നവവധുവിന്റെ മൃതദേഹം സ്വന്തം വീടിനുമുന്നിൽ ഉപേക്ഷിച്ചു ഭർതൃവീട്ടുകാർ പാട്ന: ബീഹാറിലെ വൈശാലി ജില്ലയിൽ...

ആടിയശിഷ്ടം നെയ്യ് വിറ്റും പോക്കറ്റ് വീർപ്പിച്ചു; നിർണായക രേഖകൾ 

ആടിയശിഷ്ടം നെയ്യ് വിറ്റും പോക്കറ്റ് വീർപ്പിച്ചു; നിർണായക രേഖകൾ  ശബരിമല: ശബരിമലയിലെ ആടിയശിഷ്ടം...

വാക്സിനേഷൻ കഴിഞ്ഞതോടെ ഛർദ്ദിയും കാഴ്ചക്കുറവും; 3 കുട്ടികൾ ചികിത്സയിൽ

വാക്സിനേഷൻ കഴിഞ്ഞതോടെ ഛർദ്ദിയും കാഴ്ചക്കുറവും; 3 കുട്ടികൾ ചികിത്സയിൽ കോഴിക്കോട്: ജപ്പാൻ ജ്വരത്തിനെതിരായ...

കപ്പടിച്ച് കണ്ണൂർ

കപ്പടിച്ച് കണ്ണൂർ തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ 64-ാം പതിപ്പിൽ കണ്ണൂർ ജില്ല...

രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; ഇന്നറിയാം; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന് സമാപിക്കും

രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; ഇന്നറിയാം; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന്...

Related Articles

Popular Categories

spot_imgspot_img