ന്യൂഡൽഹി: അഞ്ച് മാസത്തിനിടെ രാജ്യത്ത് ഡിജിറ്റൽ പേയ്മെൻ്റുകളിലുണ്ടായത് വമ്പൻ കുതിപ്പ്. നടപ്പ് സാമ്പത്തിക വർഷത്തിൽ, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ നടത്തിയത് 1,669 ലക്ഷം കോടി ഇടപാടുകൾ. കേന്ദ്ര ധനമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.There has been a huge jump in digital payments in the country in five months
ഇക്കാലയളവിൽ 8,659 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഡിജിറ്റൽ ഇടപാടുകളിൽ വമ്പൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
2017-18 കാലഘട്ടത്തിൽ 18,737 കോടി ഇടപാടുകളാണ് നടന്നിരുന്നതെങ്കിൽ 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 18,737 കോടിയായി വർദ്ധിച്ചു. ഏകദേശം 44 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്.
ദശലക്ഷക്കണക്കിന് പേർക്കാണ് സുരക്ഷിതവും തടസരഹിതവുമായ പേയ്മെന്റുകൾ തത്സമയം സാധ്യമാക്കിയതെന്ന് ധനമന്ത്രാലയം പറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം ലോകോത്തര നിലവാരത്തിലേക്കാണ് ഉയരുന്നത്.
ഇന്ത്യയുടെ യുപിഐ സംവിധാനത്തെ ലോകരാജ്യങ്ങളും ആഗ്രഹിക്കുന്നു. നിലവിൽ യുഎഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ് തുടങ്ങിയ പ്രധാന വിപണികൾ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ യുപിഐ ലഭ്യമാണ്. സാമ്പത്തിക രംഗത്ത് മികച്ച സംഭാവനകൾ നൽകാൻ യുപിഐ സംവിധാനത്തിന് സാധിക്കുന്നു”