തൃശൂർ പൂരത്തിൽ നാളെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തന്നെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും. പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ് ലഭിച്ചു. സെൻട്രൽ സർക്കിൾ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അനുമതിക്കായി ശുപാർശ ചെയ്തു. ഇതോടെ രാമചന്ദ്രൻ നാളെ നെയ്തല കാവിലമ്മയുടെ തിടമ്പേറ്റും എന്നുറപ്പായി. വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം രാമചന്ദ്രനെ പരിശോധിച്ചിട്ടാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. ആന ഉടമകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് രാമനെ പൂരത്തിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനമെടുത്തത്.
Read also: കൗമാരക്കാർക്ക് സിഗരറ്റ് വിൽപ്പന നിരോധിക്കാനൊരുങ്ങി യു.കെ









