മദ്യലഹരിയിൽ പെട്രോള്‍ പമ്പിന് തീവെക്കാന്‍ യുവാവിന്റെ ശ്രമം. ഹൈദരാബാദില്‍ ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. The youth who set fire to the petrol pump was arrested
വൈകിട്ട് ഏഴുമണിയോടെ സിഗരറ്റ് ലൈറ്ററുമായി നെച്ചാരത്തെ പെട്രോള്‍ പമ്പിലെത്തിയ ചിരാന്‍ എന്നയാളോട്, തീവെക്കാന്‍ പോവുകയാണോയെന്ന് പമ്പിലെ ജീവനക്കാരിലൊരാള്‍ ആരാഞ്ഞു. അതേയെന്ന് മറുപടി നല്‍കിയപ്പോള്‍, ധൈര്യമുണ്ടെങ്കില്‍ തീവെക്കൂവെന്ന് ജീവനക്കാരനായ അര്‍ജുന്‍ വെല്ലുവിളിച്ചു.
ഇതോടെ മദ്യലഹരിയിൽ ‘വെല്ലുവിളി’ ഏറ്റെടുത്ത ചിരാന്‍ സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന ജീവനക്കാരന് അടുത്തെത്തി തീകൊളുത്തുകയായിരുന്നു. ഉടന്‍ തീ ആളിപ്പടര്‍ന്നു. സ്‌കൂട്ടറിന് സമീപത്തുനിന്ന സ്ത്രീയും കുട്ടിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
സംഭവം നടക്കുമ്പോള്‍ രണ്ട് തൊഴിലാളികള്‍ അടക്കം പത്തോളം പേര്‍ പമ്പിലുണ്ടായിരുന്നു. തീ പടര്‍ന്നയുടനെ പമ്പിലുണ്ടായിരുന്നവര്‍ ഓടിമാറി. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നു. ചിരാനെ വെല്ലുവിളിച്ച പമ്പ് ജീവനക്കാരനേയും പോലീസ് അറസ്റ്റുചെയ്തു.