കണ്ണൂർ: അമ്മയ്ക്കൊപ്പം നിൽക്കുകയായിരുന്ന ഒരു വയസുള്ള കുഞ്ഞിൻറെ മാല മോഷ്ടിച്ച സംഘത്തിലെ യുവതി പിടിയിൽ.stole the necklace of a one-year-old baby
കണ്ണൂർ തളിപ്പറമ്പിൽ നിന്നും സെയ്ദ് നഗർ സ്വദേശിനിയായ യുവതിയുടെ കുഞ്ഞിന്റെ മാല കവർന്ന സംഭവത്തിൽ മധുര സ്വദേശി സംഗീതയാണ് അറസ്റ്റിലായത്.
സ്ഥിരം മോഷ്ടാക്കളുടെ പട്ടികയിലുള്ളയാളാണ് സംഗീത.ഇവരുടെ കൂട്ടാളി ഗീതയെ പിടികിട്ടാനുണ്ട്.
പട്ടാപ്പകൽ അതിവിദഗ്ധമായി കുഞ്ഞിൻറെ മാല കവർന്ന കേസിലാണ് ഒടുവിൽ പ്രതി പിടിയിലായത്. ഒക്ടോബർ 24ന് ഉച്ചയ്ക്കായിരുന്നു സംഭവം.
തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ മുൻവശത്തെ മരുന്നുകടയിൽ നിൽക്കുകയായിരുന്നു സെയ്ദ് നഗർ സ്വദേശിയായ യുവതി.
ചുമലിൽ ഒരു വയസുള്ള കുഞ്ഞുമുണ്ടായിരുന്നു. റോഡ് മുറിച്ചുകടന്ന് എത്തിയ രണ്ട് സ്ത്രീകൾ ഇവർക്ക് സമീപമെത്തി മാല കവരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.