തിരുവനന്തപുരം: യുവതി കിണറ്റില്‍ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചല്‍ ഉണ്ടപ്പാറ നിഷ മന്‍സിലില്‍ നിഷ (28) ആണ് മരിച്ചത്.The young woman jumped into the well
വീടിനോട് ചേന്നുള്ള കിണറ്റിലാണ് യുവതി ചാടിയത്. ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
കാട്ടാക്കടയില്‍നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് നിഷയെ കരക്കെത്തിച്ചത്. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കിണറില്‍ 30 അടിയോളം വെള്ളം ഉണ്ടായിരുന്നു. കുടുബ പ്രശ്‌നമാണ് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.
നെടുമങ്ങാട് സ്വദേശിയാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ ഈ വീട്ടില്‍ വരാറില്ലന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.