തൃശൂര്‍: കടങ്ങോട് നീണ്ടൂരില്‍ അമ്മയേയും മകളേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. The young woman and her ten-year-old daughter were hanged inside the house
നീണ്ടൂര്‍ തങ്ങള്‍പ്പടി കണ്ടരശ്ശേരി വീട്ടില്‍ രേഖ(35), മകള്‍ ആരതി(10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.