മുഖത്തുവന്നിരുന്ന പ്രാണിയെ ഒന്ന് അടിച്ചുകൊന്നാൽ എന്താണ് സാധാരണ സംഭവിക്കുക? ഒന്നും സംഭവിക്കില്ല അല്ലെ? എന്നാൽ സംഭവിച്ചു. ചെറുതൊന്നുമല്ല നല്ല കിടിലൻ പണിയാണ് യുവാവിന് കിട്ടിയത്. (The young man lost his sight after hitting the insect on his face)
ചൈനയിലെ തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിലെ ഷെൻഷെനിൽ താമസിക്കുന്ന വൂവിന്‍റെ മുഖത്ത് വന്നിരുന്ന ഒരു പ്രാണിയെ അദ്ദേഹം തല്ലിക്കൊന്നു. ഇതിന് പിന്നാലെ അണുബാധ ഉണ്ടാവുകയും ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്യുകയുമായിരുന്നു.
പ്രാണിയെ തല്ലിക്കൊന്നു ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വൂവിന്‍റെ ഇടത് കണ്ണ് ചുവന്ന് വീര്‍ത്തു തുടങ്ങി. ഒപ്പം അസഹനീയമായ വേദനയും അനുഭവപ്പെട്ടു.
ഉടന്‍ തന്നെ വൂ വൈദ്യസഹായം തേടി. മരുന്ന് കഴിച്ചെങ്കിലും വേദനയ്ക്കോ കണ്ണിന്‍റെ തടിപ്പിനോ കുറവുകളൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, കാഴ്ചയെ ഇത് ഏറെ ബാധിക്കുകയും ചെയ്തു.
കാഴ്ച മങ്ങിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വൂവിന് സീസണൽ കൺജങ്ക്റ്റിവിറ്റിസ് എന്ന രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വൂവിന്‍റെ ഇടത് കണ്ണ് നീക്കം ചെയ്തതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കണ്ണിന് ചുറ്റുമുണ്ടായ അണുബാധ വൂവിന്‍റെ തലച്ചോറിലേക്ക് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇടത് കണ്ണ് നീക്കം ചെയ്യതതെന്ന് അദ്ദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വൂവിന്‍റെ മുഖത്ത് വന്നിരുന്നത് ചെറിയ പ്രാണി വര്‍ഗത്തില്‍പ്പെടുന്ന ഒരു ഡ്രെയിൻ ഈച്ചയാണ്, ഇതിന്‍റെ ലാർവകൾ വെള്ളത്തിലാണ് ജീവിക്കുന്നത്.