തൊടുപുഴയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. തൊടുപുഴ ശാസ്താംപാറ പുറമ്പോക്കില്‍ വി.എസ് സജീവ് (40) ആണ് മരിച്ചത്. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. The young man jumped from the building and died while being treated at the hospital
ചൊവ്വാഴ്ചയാണ് സജീവ് ഭാര്യ മാതാവിനൊപ്പം ആശുപത്രിയിലെത്തി അഡ്മിറ്റായത്. കിഡ്നി, ടിബി, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു സജീവ്. രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും ചെന്നില്ല. ഭക്ഷണ വേണ്ടെന്ന് പറഞ്ഞ് ആശുപത്രി കെട്ടിടത്തിന് മുകളിലേക്ക് പോയ സജീവൻ സ്റ്റെയറിന് ഇടയിലുള്ള വിടവിലൂടെ സജീവ് താഴേക്ക് ചാടുകയായിരുന്നു.
വീഴ്ചയില്‍ നെഞ്ചിനേറ്റ പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ടുകളുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍ നടക്കും. തൊടുപുഴ പട്ടയംകവലയ്ക്കടുത്ത് ശാരദക്കവലയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു കൂലിപ്പണിക്കാരനായ സജീവ്.