ക്രഷറിലെ കോൺക്രീറ്റ് ടാങ്ക് പൊളിക്കുന്നതിനിടെ തകർന്നു വീണു;  ബീം തെറിച്ചു വീണത് യുവാവിൻ്റെ മുഖത്തേക്ക്; നാൽപ്പത്തിമൂന്നുകാരന് ദാരുണാന്ത്യം; ഒരാൾ കുളത്തിലേക്ക് ചാടി രക്ഷപ്പെട്ടു; സംഭവം പെരുമ്പാവൂരിൽ


കൊച്ചി: പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന ക്രഷറിൽ വച്ച് ദേഹത്തേക്ക് സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു. The young man died when a slab fell on his body in the crusher

പള്ളിക്കവല അമ്പാടൻ വീട്ടിൽ എ ഐ ഷാജിയാണ് ( 43 ) മരിച്ചത്. അതിഥി തൊഴിലാളി രാജു (25 ) പരിക്കുകളോടെ രക്ഷ പ്പെട്ടു.

ക്രഷറിലെ കോൺക്രീറ്റ് ടാങ്ക് പൊളിക്കുന്നതിനിടെ ബീം പൊളിഞ്ഞു വീഴുകയായിരുന്നു. കൂവപ്പടി കയ്യുത്തിയാൽ വെട്ടിക്കനാക്കുടി ജോർജിന്റെ ഉടമസ്ഥതയിലുള്ള ക്രഷറിലായിരുന്നു  അപകടം.

കോൺക്രീറ്റുകൾ ജെസിബി ഉപയോഗിച്ച്‌ പൊളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ടാങ്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതൊടെ സമീപത്തു നിൽക്കുകയായിരുന്ന ഷാജിയുടെ മുഖത്തേക്ക് ബീം തെറിച്ചു വീണു. 

അതിഥി തൊഴിലാളി  അടുത്തുള്ള കുളത്തിലേക്ക് ചാടിയാണ് രക്ഷ പ്പെട്ടത്. പൊടി ശേഖരിക്കുന്ന ടാങ്ക് പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടം. 

ഇന്ന് രാവിലെ 10.30 നാണ് സംഭവം ഷാജിയെ. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. 

പ്രവർത്തനം നിർത്തിയ ക്രഷറിന്റെ നിർമ്മാണ സാമഗ്രികൾ  പൊളിച്ചു നീക്കുന്ന അവശിഷ്ടങ്ങൾ വാങ്ങാനെത്തിയതാണ് ഷാജി. കോടനാട് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി.

സംസ്കാരം നടത്തി. ഭാര്യ: അജീന (ചിറയൻ പാടം കുടുംബത്തുകുടി കുടുംബാംഗം) മക്കൾ :മുഹമ്മദ് സിനാൻ , മുഹമ്മദ് സ്വഫ് വാൻ, മുഹമ്മദ് സമീർ (മൂന്നുപേരും തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ)

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്,...

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

Related Articles

Popular Categories

spot_imgspot_img