ഡോ​ക്ട​റേ​റ്റ് കിട്ടിയിട്ടും ജോലി കിട്ടിയില്ല, കാരണം പേര് തന്നെ; കഞ്ചാവ് പെപ്സി എന്ന് പേര് കേട്ടാൽ ആര് ജോലി കൊടുക്കാനാണ്! മ​രി​ജു​വാ​ന പെ​പ്സിക്ക് പേരിട്ടത് അമ്മ ബ്രാ​ണ്ടി ‘മാ​ഗി’ ജോ​ൺ​സ​ൺ

ഈ ​ലോ​ക​ത്ത് 800 കോ​ടി​യോ​ളം മ​നു​ഷ്യ​ർ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. പോ​രാ​ഞ്ഞ് കോ​ടാ​നു​കോ​ടി പേർ ജ​നി​ച്ചു​മ​രി​ച്ചി​രി​ക്കു​ന്നു. ഇ​വ​ർ​ക്കെ​ല്ലാം കൂ​ടി​യു​ള്ള പേ​രു​ക​ൾ ഒ​ന്നാ​ലോ​ചി​ച്ചെ.. ഇ​തൊ​ന്നും കൂ​ടാ​തെ പ​ക്ഷി​ക​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കും മ​ല​ക​ൾ​ക്കും ക​ല്ലു​ക​ൾ​ക്കും​വ​രെ പേ​രു​ക​ളു​ണ്ട്.

എ​ന്നാ​ൽ ചി​ല പേ​രു​ക​ൾ വ​ള​രെ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. അ​തി​നാ​ൽ​ത്ത​ന്നെ ഇ​ത്ത​രം പേ​രു​കാ​രെ നാം ​കൗ​തു​ക​ത്തോ​ടെ ഒ​ന്ന് ശ്ര​ദ്ധി​ക്കും. എ​ങ്കി​ലും ചി​ല വി​ചി​ത്ര പേ​രു​ക​ൾ അ​തി​ൻറെ ഉ​ട​മ​ക​ളെ വ​ല്ലാ​തെ കു​ഴ​യ്ക്കും.

അ​ത്ത​ര​മൊ​രു പേ​രി​ൻറെ ഉ​ട​മ​യാ​ണ് അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ഒ​രു 52 കാ​രി. മ​രി​ജു​വാ​ന പെ​പ്സി വാ​ൻ​ഡി​ക്ക് എ​ന്നാ​ണ​വ​രു​ടെ പേ​ര്. മ​രി​ജു​വാ​ന എ​ന്നാ​ൽ ക​ഞ്ചാ​വ് എ​ന്നാ​ണ​ല്ലൊ. അ​തി​നാ​ൽ​ത്ത​ന്നെ ഈ ​സ്ത്രീ ന​ല്ല പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ട്ടു​ണ്ട്. ഡോ​ക്ട​റേ​റ്റ് ഉ​ള്ള ഇ​​വ​ർ​ക്ക് ഈ ​പേ​രു നി​മി​ത്തം ഒ​രു ജോ​ലി കി​ട്ടാ​ത്ത അ​വ​സ്ഥ ആ​യി​രു​ന്ന​ത്രെ.

ഫ്ലോ​റി​ഡ​യി​ലെ ലൈ​വ് ഓ​ക്കി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മ​രി​ജു​വാ​ന ഈ ​പേ​രു കാ​ര​ണം ജീ​വി​ത​ത്തി​ലു​ട​നീ​ളം നി​ര​ന്ത​ര​മാ​യ ചോ​ദ്യം ചെ​യ്യ​ലു​ക​ളും കു​ശു​കു​ശു​പ്പു​ക​ളും നേ​രി​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത്ര​യും പ്ര​ശ്‌​ന​ങ്ങ​ൾ​ക്കി​ട​യി​ലും ത​ൻറെ പേ​ര് മാ​റ്റാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. കാ​ര​ണം അ​വ​രു​ടെ പ​രേ​ത​യാ​യ അ​മ്മ ബ്രാ​ണ്ടി ‘മാ​ഗി’ ജോ​ൺ​സ​ൺ ആ​ണ​ത്രെ ഈ ​പേ​ർ ന​ൽ​കി​യ​ത്.

ഇ​ത്ത​ര​മൊ​രു അ​സാ​ധാ​ര​ണ​മാ​യ പേ​ര് ന​ൽ​കാ​ൻ കാ​ര​ണം അ​വ​രു​ടെ അ​മ്മ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്നെ​ന്ന് പോ​ലും ആ​ള​ക​ൾ പ​റ​ഞ്ഞു​ണ്ടാ​ക്കി​. സ്‌​കൂ​ൾ കാ​ല​ത്ത് അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും ഇ​ത് യ​ഥാ​ർ​ഥ പേ​ര് ത​ന്നെ​യോ എ​ന്ന് ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​യൊ​ക്കെ അ​വ​ഗ​ണി​ച്ച് മ​രി​ജു​വാ​ന ഹ​യ​ർ എ​ജ്യു​ക്കേ​ഷ​ണ​ൽ ലീ​ഡ​ർ​ഷി​പ്പി​ൽ പി​എ​ച്ച്ഡി നേ​ടി.

ഇ​പ്പോ​ൾ ബാ​ൾ​ട്ടി​മോ​ർ കൗ​ണ്ടി​യി​ലെ ക​മ്മ്യൂ​ണി​റ്റി കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. മാ​ത്ര​മ​ല്ല മാ​റ്റ​ത്തി​നു​ള്ള ശാ​ക്തീ​ക​ര​ണ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ക്ഷ​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​യു​മാ​ണ്.

നേ​ര​ത്തെ, യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടും തൊ​ഴി​ലു​ട​മ​ക​ൾ ത​ന്നെ പ​ല​വ​ട്ടം നി​ര​സി​ച്ച​താ​യി മ​രി​ജു​വാ​ന പെ​പ്‌​സി പ​റ​ഞ്ഞു. പേ​ര് ഇ​ത്ത​ര​ത്തി​ൽ ആ​ണെ​ങ്കി​ലും താ​നി​തു​വ​രെ പു​ക​വ​ലി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ഒ​രൊ​റ്റ മ​നു​ഷ്യ​നും അ​ത് വി​ശ്വ​സി​ക്കി​ല്ലെ​ന്നും അ​വ​ർ ചി​രി​യോ​ടെ ചേ​ർ​ക്കു​ന്നു.

എ​ന്താ​യാ​ലും മ​രി​ജു​വാ​ന പെ​പ്‌​സി എ​ന്ന​തി​ൽ നി​ന്നും ഡോ. ​മ​രി​ജു​വാ​ന പെ​പ്‌​സി എ​ന്നാ​യി മാ​റാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​വ​ർ​ക്ക​ഭി​മാ​ന​മു​ണ്ട്. 21 വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​ടെ മാ​താ​വ് കൂ​ടി​യാ​ണ് മ​രി​ജു​വാ​ന. ത​ൻറെ കു​ട്ടി​ക്ക​ട​ക്കം പ​ല​ർ​ക്കും ജീ​വി​ത​പ്ര​തി​സ​ന്ധി​ക​ളി​ൽ എ​ങ്ങ​നെ വി​ജ​യി​ക്കാം എ​ന്ന​മാ​തൃ​ക​യാ​ണ് മ​രി​ജു​വാ​ന പെ​പ്‌​സി.

ത​ൻറെ പേ​രി​ൽ അ​ല്ല അ​ത് കേ​ൾ​ക്കു​മ്പോ​ൾ ആ​ളു​ക​ൾ ചി​ന്തി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ്ര​ശ്‌​ന​മെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മുൻവിധികൾ ആളുകൾ തിരുത്തണമെന്ന് മ​രി​ജു​വാ​ന പെ​പ്‌​സി പറയാരെ പറയുന്നു…

The WOMEN was named Marijuana Pepsi by her mother, Brandi ‘Maggie’ Johnson.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

Other news

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

Related Articles

Popular Categories

spot_imgspot_img