സ്ത്രീ​യെ ശ​ല്യം ചെ​യ്തു; പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തി​നു​നേ​രെ ആക്രമണം; അ​ഞ്ചം​ഗ സം​ഘം പിടിയിൽ

തി​രു​വ​ല്ല: സ്ത്രീ​യെ ശ​ല്യം ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തി​നു​നേ​രെ ആക്രമണം. ക​ട​പ്ര പ​ന​ച്ചി​മൂ​ട്ടി​ലാണ് സംഭവം. ആ​ക്ര​മ​ണ​ത്തി​ൽ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​ക്ക് പ​രിക്കേറ്റു. സം​ഭ​വ​ത്തി​ൽ അ​ഞ്ചം​ഗ സം​ഘം പു​ളി​ക്കീ​ഴ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. പ​ന​ച്ചി​മൂ​ട്ടി​ൽ അ​രു​ണാ​പു​രം സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് എ​ത്തി​യ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കെ.​എം. അ​നി​ൽ കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​ന​ച്ചി​മൂ​ട്ടി​ൽ അ​രു​ണാ​പു​രം അ​ര​യ​ത്തു​പ​റ​മ്പി​ൽ ശ്രീ​നാ​ഥ് ( 29), കോ​ഴി​ക്കോ​ട് തോ​മ്പ​ര​മ​ന്നം അ​റ​ക്ക​ട​യി​ൽ വീ​ട്ടി​ൽ പ്രി​ൻ​സ് ( 28 ), വ​ള​ഞ്ഞ​വ​ട്ടം നാ​മ​ത്ത​റ വീ​ട്ടി​ൽ അ​ല​ക്സ് (30 ), നി​ര​ണം ഐ​ക്കാ​ട്ടു​പ​റ​മ്പി​ൽ റോ​ബി​ൻ ( 32), നി​ര​ണം മ​ഠ​ത്തി​ൽ വ​ട​ക്കേ​തി​ൽ പ്ര​ശാ​ന്ത് (33 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ്രീ​നാ​ഥ് നി​ര​ന്ത​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യും അ​സ​ഭ്യം പ​റ​യു​ന്ന​താ​യും കാ​ട്ടി അ​രു​ണാ​പു​രം സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യ മൂ​ന്നം​ഗ പൊ​ലീ​സ് സം​ഘ​ത്തി​ന് നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. പൊ​ലീ​സു​കാ​രെ ല​ഹ​രി​ക്ക​ടി​പ്പെ​ട്ട അ​ഞ്ച് അം​ഗ​സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പൊ​ലീ​സെ​ത്തി പ്ര​തി​ക​ളെ കീ​ഴ്പെ​ടു​ത്തി.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​നി​ൽ കു​മാ​ർ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പി​ടി​യി​ലാ​യ ശ്രീ​നാ​ഥ്, അ​ല​ക്സ് എ​ന്നി​വ​ർ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

spot_imgspot_img
spot_imgspot_img

Latest news

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

Other news

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

Related Articles

Popular Categories

spot_imgspot_img