തൊടുപുഴയിൽ ഡയപ്പർ ഉൾപ്പെടെ റോഡിൽ ഉപേക്ഷിച്ച് കടന്ന യുവതിയ്ക്ക് 5000 രൂപ പിഴയീടാക്കി പഞ്ചായത്ത്. കോതമംഗലത്തുനിന്നും ഉടുമ്പന്നൂർവഴി കട്ടപ്പനയ്ക്കുള്ള യാത്രക്കിടെയാണ് സംഭവം. ഉടുമ്പന്നൂർ പഞ്ചായത്ത് പരിധിയിലുള്ള ഉപ്പുകുന്നിൽ യുവതി മാലിന്യം വലിച്ചെറിയുകയായിരുന്നു. പിന്നീട് ഇതുവഴി വന്ന പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് നടത്തിയ തിരച്ചിലിൽ മാലിന്യത്തിൽ നിന്നും ലഭിച്ച ബില്ലിനെ പിന്തുടർന്നാണ് മാലിന്യം തള്ളിയ യുവതിയെ കണ്ടെത്തിയത്.
