മകന്റെ പിറന്നാൾ ദിനത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ വൽസാഡിൽ മകന്റെ അഞ്ചാം പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം. യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ യുവതി സ്റ്റേജിൽ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.The woman met a tragic end on her son’s birthday
വൽസാഡിലെ ഒരു ഹോട്ടലിൽ വച്ച് ശനിയാഴ്ചയായിരുന്നു ജന്മദിനാഘോഷ ചടങ്ങുകൾ നടന്നത്. യാമിനി ബെൻ എന്ന യുവതിയാണ് മരിച്ചത്.
വൽസാഡിലെ റോയൽ ഷെൽട്ടർ ഹോട്ടലിൽ വച്ച് നടന്ന ആഘോഷത്തിനിടെ മകനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ സ്റ്റേജിന് സൈഡിലേക്ക് തലയിൽ കൈവച്ച് നടക്കുന്ന യുവതി ഭർത്താവിന്റെ തോളിലേക്ക് ചരിയുന്നതും പിന്നാലെ നിലത്ത് വീഴുകയുമായിരുന്നു.
കുടുംബാംഗങ്ങൾ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാരുണ സംഭവത്തിന്റെ ഹോട്ടലിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.