ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി രോഗമെന്ന് വൈറ്റ് ഹൗസ്. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യാനുള്ള ഞരമ്പുകളുടെ കഴിവ് കുറയുന്ന അവസ്ഥയാണ് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി. കയ്യിൽ ആഴത്തിലുള്ള ചതവുകളും കാലുകളിൽ നീരും കണ്ടതിനെ തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈദ്യപരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു. അദ്ദേഹത്തിന് ‘ക്രോണിക് വെനസ് ഇൻസഫിഷ്യൻസി’ സ്ഥിരീകരിച്ചതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു.
ട്രംപിന്റെ കാലുകളുടെ അടിഭാഗത്ത് ചെറിയ നീരുണ്ടായിരുന്നു. ഇതേത്തുടർന്നാണ് വൈറ്റ് ഹൗസിലെ മെഡിക്കൽ സംഘം അദ്ദേഹത്തെ പരിശോധിച്ചതെന്നും ലെവിറ്റ് വ്യക്തമാക്കി. കാലുകളിലെ സിരകളിൽ ആവശ്യത്തിന് രക്തയോട്ടം ഇല്ലാത്ത അവസ്ഥയായ ക്രോണിക് വെനസ് ഇൻസഫിഷ്യൻസി ട്രംപിനുണ്ടെന്ന നിഗമനത്തിലെത്തി. ഇത് രക്തം കെട്ടിക്കിടക്കുന്നതിനും കാലുകളുടെ താഴ്ഭാഗത്ത് നീരുണ്ടാകുന്നതിനും കാരണമാകുമെന്ന് വിദഗ്ദർ പറയുന്നു.
ട്രംപിന്റെ കൈകളിൽ വലിയ മുറിവേറ്റതായി തോന്നിക്കുന്ന ചിത്രങ്ങൾ നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. ചില ചിത്രങ്ങളിൽ ട്രംപിന്റെ കൈകളിൽ രക്തം കട്ട പിടിച്ചതായും കാലുകളിൽ വലിയ തോതിൽ നീരു വന്നതായുമുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ‘പ്രസിഡന്റ് സമഗ്ര പരിശോധനയ്ക്ക് വിധേയനായി. 70 വയസ്സിന് മുകളിലുള്ളവരിൽ സാധാരണയായി കാണുന്നതുമായ അവസ്ഥയാണ് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി എന്ന് വാർത്താ സമ്മേളനത്തിൽ ലെവിറ്റ് അറിയിച്ചു.
ഡീപ് വെയിൻ ത്രോംബോസിസിന്റെയോ മറ്റ് ധമനീ രോഗങ്ങളുടെയോ തെളിവുകളില്ലെന്നും ഇസിജിയിൽ ഹൃദയത്തിന്റെ ഘടനയും പ്രവർത്തനവും സാധാരണ നിലയിലാണെന്നും ലെവിറ്റ് വ്യക്തമാക്കി. പ്രസിഡന്റിന്റെ കൈപ്പത്തിക്ക് പുറകിൽ ചെറിയ ചതവുകൾ കാണിക്കുന്ന ചിത്രങ്ങളെക്കുറിച്ചും ലെവിറ്റ് വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചു. ഇടയ്ക്കിടെയുള്ള ഹസ്തദാനവും ആസ്പിരിൻ ഉപയോഗവും മൂലമുണ്ടാകുന്ന ചെറിയ ടിഷ്യൂ പ്രശ്‌നങ്ങളാണ് ഈ ചതവുകൾക്ക് കാരണമെന്നും അവർ പറഞ്ഞു.
ക്രോണിക് വെനസ് ഇൻസഫിഷ്യൻസി ഒരു ഗുരുതരമായ രോഗാവസ്ഥയായി കണക്കാക്കുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഈ അസുഖം ചികിത്സിച്ചു ഭേദമാക്കാവുന്നതുമാണ്. എന്നാലും, ഇത് അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കാം. പ്രായമായവരിൽ ഈ അവസ്ഥ സാധാരണമാണ് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകൾ, കാലുകൾ ഉയർത്തിവെക്കൽ, രക്തയോട്ടം മെച്ചപ്പെടുത്താനുള്ള ചെറിയ വ്യായാമങ്ങൾ, ഗുരുതരമായ കേസുകളിൽ ശസ്ത്രക്രിയ എന്നിവയാണ് സാധാരണയായി ചികിത്സാരീതികൾ. ട്രംപിന്റെ ഡോക്ടറായ ഷോൺ ബാർബബെല്ലയുടെ ഡയഗ്നോസിസ് കുറിപ്പും വൈറ്റ് ഹൗസ് പുറത്തുവിട്ടു. ട്രംപിന്റെ കാലിലെ നീരിനെയും കയ്യിലെ ചതവിനെയും സംബന്ധിച്ച പുതിയ ആരോഗ്യ വിവരങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ടെങ്കിലും കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകാൻ നാമനിർദേശം ചെയ്ത് പാകിസ്താൻ.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ട്രംപ് നടത്തിയ ഇടപെടൽ കണക്കിലെടുത്താണ് പാകിസ്താന്റെ നീക്കം. എക്‌സിലെ ഒരു പോസ്റ്റിലാണ് ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്നു പാകിസ്താൻ ആവശ്യപ്പെട്ടത്. ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്നും പോസ്റ്റിൽ പാകിസ്താൻ വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ഉൾപ്പെടെ നിരവധി സമാധാന ശ്രമങ്ങൾക്ക് താൻ നേതൃത്വം നൽകിയെന്നും നൊബേൽ പുരസ്കാരത്തിന് താൻ അർഹനാണെന്നുമുള്ള ട്രംപിന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ നാമനിർദേശം.
പുരസ്കാരം തനിക്ക് അത് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. അവർ എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകില്ലെന്നും ലിബറലുകൾക്ക് മാത്രമേ നൽകൂവെന്നും ട്രംപ് പറഞ്ഞു.അതേസമയം, ഇന്ത്യ-പാക് വെടിനിർത്തലിൽ ട്രംപിന്റെ അവകാശവാദം ഇന്ത്യ നേരത്തെ തന്നെ തള്ളിയിരുന്നതാണ്. എന്നാൽ, താനാണ് ഇടപെട്ടതെന്ന് ട്രംപ് വീണ്ടും ആവർത്തിക്കുകയായിരുന്നു.
പിന്നാലെ, പാക് സൈനിക മേധാവി അസിം മുനീറിന് വിരുന്നൊരുക്കുകയും ചെയ്തിരുന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപ് നാമനിർദ്ദേശം ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിൽ ഒരു സമാധാന ഉടമ്പടി നിശ്ചയിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തിങ്കളാഴ്ച കരാറിൽ ഒപ്പുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
English Summary:
The White House has announced that U.S. President Donald Trump has been diagnosed with Chronic Venous Insufficiency (CVI), a condition in which the veins have trouble sending blood from the limbs back to the heart.