വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ട് വരൻ ഉൾപെടെ നാലു പേർ മരിച്ചു. യു പിയിൽ ഝാൻസി-കാൺപൂർ ഹൈവേയിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ച കാറിന് തീപിടിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടർ കൂടി പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായി ദൃക്സാക്ഷികൾ അറിയിച്ചു. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
