തുറക്കുമോ ഇടുക്കി അണക്കെട്ട്…?

തുറക്കുമോ ഇടുക്കി അണക്കെട്ട്…?

ഇടുക്കി അണക്കെട്ടിൽ വ്യാഴാഴ്ച ജലനിരപ്പ് 2350 അടിയെത്തി. അണക്കെട്ടിന്റെ ചരിത്രത്തിൽ മുൻപ് രണ്ടുതവണയാണ് ഇതേദിവസം ജലനിരപ്പ് 2350 അടിയിലെത്തിയത്. 1990-ലും 2021-ലും.

1990 ജൂൺ 19-ന് 2351.77 അടിയായിരുന്നു ജലനിരപ്പ്. പിന്നീട് 2021 ജൂൺ 19-ന് 2850.28 അടിയിലെത്തി. 2408.5 അടിയാണ് ഇടുക്കി അണക്കെട്ടിൻ്റെ പരമാവധി സംഭരണശേഷി.

ഇത്തവണ കാലവർഷം നേരത്തെ എത്തിയതും മഴ മുൻവർഷത്തേക്കാൾ ശക്തമായതും ജലനിരപ്പ് ഉയരാൻ കാരണമായി.

‘KGF’സ്വര്‍ണ്ണഖനി വീണ്ടും തുറക്കുന്നു….


അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ ഇടുക്കിയിലെ ജലം ഉപ യോഗിച്ച് മൂലമറ്റം ഭുഗർഭ വൈദ്യുതനിലയത്തിൽ വൈദ്യുതോത്പാദനവും കൂട്ടി.

ഇതിനിടെ മുട്ടം മലങ്കര അണക്കെട്ടിൻ്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്ന് വെള്ളമൊഴുക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ, എംവിഐപിയോട് വിശദീകരണം തേടി.

മേയ് 24-ന് രാവിലെയാണ് അറിയിപ്പ് നൽകാതെ മൂന്ന് ഷട്ടറുകൾ തു റന്നത്. മഴ ശക്തമായതും മൂലമറ്റം വൈദ്യുതിനിലയത്തിൽ ഉത്പാദനം ഉയർത്തിയതും അണക്കെട്ടിൽ ജലനിരപ്പ് ഉയർ ത്തിയേക്കുമെന്ന ആശങ്ക ഉയർത്തി. (തുറക്കുമോ ഇടുക്കി അണക്കെട്ട്…?

തുടർന്ന് എറണാകുളം, ഇടു ക്കി ജില്ലാ ഭരണകൂടങ്ങളെ അറിയിച്ചശേഷമാണ് വെള്ളം തു റന്നുവിട്ടതെന്നാണ് എംവിഐപി അധികൃതരുടെ വിശദീകരണം.

പത്രക്കുറിപ്പ് നൽകുന്നത് ജില്ലാ കളക്ടറേറ്റിൽനിന്നാണ്. എംവിഐപി ഒരിക്കലും നേരിട്ട് വാർത്താകുറിപ്പുകൾ നൽകാറില്ല. അണക്കെട്ടിലെ ജലനിരപ്പ് 39.5 മീറ്ററായി നിലനിർത്തണ മെന്നാണ് ചട്ടം.

അപ്രതീക്ഷിതമായി മഴ കനക്കുകയും മൂലമറ്റ ത്ത് വൈദ്യുതി ഉത്പാദനം കൂട്ടുകയും ചെയ്താൽ ഈ ചട്ടം പാലിക്കുന്നത് ശ്രമകരമാകും. ഇതൊഴിവാക്കുന്നതിനാണ് ഷട്ടറുകൾ തുറന്നതെന്നും അധികൃതർ വിശദീകരിച്ചു.

ഖലിസ്ഥാൻ തീവ്രവാദികൾ സുരക്ഷാ ഭീഷണിയെന്ന് കാനഡ:

ഖലിസ്ഥാൻ തീവ്രവാദികൾ സുരക്ഷാഭീഷണിയെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശം. കാനഡയിലിരുന്ന് ഇന്ത്യയ്‌ക്കെതിരായ പ്രവർത്തനങ്ങൾ നടത്തുന്നു.

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായിപണം സമാഹരിക്കാൻ കാനഡയുടെ മണ്ണിനെ ഉപയോഗപ്പെടുത്തുന്നു. കാനഡയും ഇന്ത്യുമായുള്ള നയതന്ത്ര ബന്ധങ്ങൾ ഇടക്കാലത്ത് വഷളായിരുന്നു.

പുതിയ നീക്കം നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ലക്ഷണമാണ്. മുൻപ് ഖലിസ്ഥാൻ തീവ്രവാദികളെ അനുകൂലിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് കാനഡയിലെ ജസ്റ്റിൻ ട്രീഡോ സർക്കാർ നടത്തിയിരുന്നത്.

എന്നാൽ ആദ്യമായാണ് കാനഡ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ആക്രമണങ്ങൾ ഉൾപ്പെടെ ആസൂത്രണം ചെയ്യാൻ കാനഡയുടെ മണ്ണ് ഉപയോഗപ്പെടുത്തുന്നതായും റിപ്പോർട്ടിൽ ഉണ്ട്.

അജ്ഞാതരുടെ ആക്രമണത്തിൽ ഒട്ടേറെ തീവ്രവാദി നേതാക്കൾ കാനഡയിൽ ഉൾപ്പെടെ കൊല്ലപ്പെട്ടതും ഇടക്കാലത്ത് വിവാദമായിരുന്നു.

റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും എന്ത് നടപടികളാണ് കാനഡ കൈക്കൊള്ളുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ലോട്ടറി വിൽപ്പനക്കൊപ്പം കഥയും കവിതയും

തൊടുപുഴ: വിദ്യാഭ്യാസം ഏഴാം ക്ളാസിൽ അവസാനിപ്പിക്കേണ്ടിവന്ന കാർത്ത്യായനി പടവെട്ടിക്കയറുകയാണ് സാഹിത്യ ലോകത്തേക്ക്.

ഒരു കൈയിൽ ലോട്ടറിയും മറുകൈയിൽ സ്വന്തം കൃതികളുമായി തൊടുപുഴയുടെ തെരുവോരങ്ങളിൽ ഈ അറുപത്തിയഞ്ചുകാരിയെ കാണാം.

ജീവിത പ്രാരാബ്ധങ്ങളെ തുടർന്ന് പത്തുവർഷം മുമ്പ് ലോട്ടറിയുമായി തെരുവിലേക്ക് ഇറങ്ങുമ്പോൾ ചെറുപ്പത്തിലേയുള്ള മോഹവും ചിറകുവിരിച്ചു.

സ്വന്തം കൃതി പ്രസിദ്ധീകരിക്കണം. കിട്ടുന്ന വരുമാനത്തിൽ ഒരു പങ്ക് അതിനായി...Read More

Summary: On Thursday, the water level at the Idukki Dam reached 2350 feet. This is only the third time in history that the dam has recorded this level on the same date, with the previous instances being in 1990 and 2021.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

Related Articles

Popular Categories

spot_imgspot_img