News4media TOP NEWS
യുട്യൂബ് ഇൻഫ്ലുവൻസർക്കെതിരെ സെബിയുടെ കടുത്ത നടപടി; യൂട്യൂബ് വരുമാനമായി ലഭിച്ച 9.5 കോടി തിരികെ നൽകണം; ചാനലിനും പൂട്ടുവീണു 19.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ക്ഷേത്രങ്ങളിൽ നിത്യോപയോഗമില്ലാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണം പുതുവർഷത്തിൽ ബാങ്കിന് കൈമാറും; മാറ്റുക 252 ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വർണ്ണം ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍, 5 ഭീകരരെ വധിച്ചു, രണ്ടു സൈനികർക്ക് പരിക്ക്

ദൃഷാനയെ വാഹനം ഇടിച്ച് കോമാവസ്ഥവയിലാക്കിയ ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ദൃഷാനയെ വാഹനം ഇടിച്ച് കോമാവസ്ഥവയിലാക്കിയ ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
December 19, 2024

കോഴിക്കോട് : വടകര അഴിയൂരിൽ 9 വയസുകാരി ദൃഷാനയെ വാഹനം ഇടിച്ച് കോമാവസ്ഥവയിലാക്കിയ കേസിലെ പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കോഴിക്കോട് സെഷൻസ് കോടതി ഇന്ന് വിധി പറയും.

അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ വാദങ്ങളാണ് ജാമ്യത്തെ എതിർത്തു കൊണ്ടു പൊലീസ് കോടതിയിൽ ഉന്നയിച്ചത്.

ചോറോട് വച്ച് ഷജീൽ ഓടിച്ച കാർ ഇടിച്ച് 62 വയസുകാരി മരിക്കുകയും കൊച്ചുമകൾ ദൃഷാന അബോധാവസ്ഥയിൽ ആകുകയും ചെയ്ത സംഭവം നടന്നത് കഴിഞ്ഞ ഫെബ്രുവരി 17നാണ്.

വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശിയെയും തലശേരി ഭാഗത്തേക്ക് അമിതവേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചു മരിച്ചു, ഗുരുതരമായി പരിക്കെറ്റ് ദൃഷാന ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്.

അപകടം നടന്ന് പത്ത് മാസത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞു. നഷ്ട പരിഹാരത്തിനായി പ്രതി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

ഇതിനിടെ വിദേശത്തുള്ള പ്രതി മുൻ‌കൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

Related Articles
News4media
  • Kerala
  • News
  • Top News

യുട്യൂബ് ഇൻഫ്ലുവൻസർക്കെതിരെ സെബിയുടെ കടുത്ത നടപടി; യൂട്യൂബ് വരുമാനമായി ലഭിച്ച 9.5 കോടി തിരികെ നൽകണം;...

News4media
  • Kerala
  • News
  • Top News

ക്ഷേത്രങ്ങളിൽ നിത്യോപയോഗമില്ലാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണം പുതുവർഷത്തിൽ ബാങ്കിന് കൈമാറും; മാറ്റുക 2...

News4media
  • India
  • News
  • Top News

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍, 5 ഭീകരരെ വധിച്ചു, രണ്ടു സൈനികർക്ക് പരിക്ക്

News4media
  • Kerala
  • News
  • Top News

സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ്: 6 സർക്കാർ ജീവനക്കാർക്കെതിരെ നടപടി; സസ്‌പെൻഡ് ചെയ്തു; നടപടി മണ്ണ് സംര...

News4media
  • Kerala
  • News
  • Top News

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

News4media
  • Editors Choice
  • Kerala
  • News

ഇ​ത്ത​ര​ക്കാ​രെ പു​റ​ത്താ​ക്കി​യാ​ൽ മാ​ത്ര​മേ പു​തി​യ നി​യ​മ​നം സാ​ധ്യ​മാ​കൂ..സ​ർ​ക്കാ​ർ ആ​ശു​പ​ത്രി...

News4media
  • Kerala
  • News

കട നടത്തിപ്പുകാർ തമ്മിൽ ഏറ്റുമുട്ടി; തടയാനെത്തിയ സിവിൽ പൊലീസ് ഓഫീസർക്ക് സോഡാക്കുപ്പിക്ക് അടിയേറ്റു; ...

© Copyright News4media 2024. Designed and Developed by Horizon Digital