ഇന്റർനാഷണൽ ഡേ ഓഫ് ഹാപ്പിനസ് പ്രമാണിച്ച് പുറത്തിറങ്ങിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ആദ്യ 20 സ്ഥാനങ്ങളിൽ നിന്നും അമേരിക്ക പുറത്ത്. 223 ൽ 15 ാം സ്ഥാനത്ത് നിന്നിരുന്ന അമേരിക്ക 23 ാം സ്ഥാനത്തേയ്ക്കാണ് പിന്തള്ളപ്പെട്ടത്. 2012 ൽ സർവേ ആരംഭിച്ച ശേഷം ഇതാദ്യമായാണ് യു.എസ്. 20 ാം സ്ഥാനത്തിന് പുറത്ത് പോകുന്നത്. യുവാക്കളുടെ ക്ഷേമവും മാനസികാരോഗ്യവും മുൻപത്തേതിനേക്കാൾ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട് പറയുന്നു. ഫിൻലൻഡാണ് പട്ടികയിൽ ഒന്നാമതെത്തിയത്.
Read also:ഏറ്റുമാനൂർ നഗര മധ്യത്തിൽ മഹാദേവ ക്ഷേത്രത്തിനടുത്ത് അഗ്നിബാധ; രക്ഷയായത് വഴിയാത്രക്കാരൻ