അമേരിക്കയെ പിന്തള്ളിയ ചൈനയുടെ ആഹ്ലാദത്തിനു അല്‍പ്പായുസ്; സ്വർണത്തിൽ ഒപ്പത്തിനൊപ്പം; ഒളിംപിക്‌സ് മെഡല്‍ നേട്ടം 100 കടത്തിയ ഏക രാജ്യമായി യുഎസ്

പാരിസ്: 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്സ് സ്വര്‍ണ നേട്ടത്തില്‍ അമേരിക്കയെ പിന്തള്ളിയ ചൈനയുടെ ആഹ്ലാദത്തിനു അല്‍പ്പായുസ്. The US has overtaken China to take the top spot

മെഡൽ വേട്ടയിൽ അവസാന ദിവസത്തിലെ ത്രില്ലർ പോരാട്ടത്തിനൊടുവിൽ ചൈനയെ പിന്തള്ളി യുഎസ് ഒന്നാം സ്ഥാനത്തെത്തി 

40 സ്വര്‍ണ മെഡലുകളുമായി ചൈനയ്‌ക്കൊപ്പം അമേരിക്കയും എത്തി. മൊത്തം മെഡല്‍ നേട്ടത്തില്‍ ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനം സ്വന്തമാക്കി.

അവസാന മത്സരമായ വനിതാ ബാസ്‌കറ്റ് ബോള്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തിയാണ് അമേരിക്ക സ്വര്‍ണ നേട്ടത്തില്‍ ചൈനയ്‌ക്കൊപ്പമെത്തിയത്. തുടരെ എട്ടാം തവണയാണ് അമേരിക്ക വനിതാ ബാസ്‌കറ്റ് ബോള്‍ സ്വര്‍ണം നിലനിര്‍ത്തുന്നത്.

40 സ്വര്‍ണം, 44 വെള്ളി, 42 വെങ്കലം മെഡലുകളുള്ള അമേരിക്കയുടെ ആകെ നേട്ടം 126. മെഡല്‍ നേട്ടം 100 കടത്തിയ ഏക രാജ്യമായി യുഎസ്എ മാറി. ചൈന രണ്ടാം സ്ഥാനത്ത്. 40 സ്വര്‍ണം, 27 വെള്ളി, 24 വെങ്കലവുമായി ചൈനയ്ക്ക് ആകെ 91 മെഡലുകള്‍.

2008ല്‍ സ്വന്തം നാട്ടിലെ നഗരമായ ബെയ്ജിങില്‍ നടന്ന പോരാട്ടത്തിലാണ് നേരത്തെ ചൈന സ്വര്‍ണ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇത്തവണ പ്രതീക്ഷ വച്ചെങ്കിലും അവസാന ഘട്ടത്തില്‍ നടകീയമായി തുടരെ നാലാം ഒളിംപിക്‌സിലും അമേരിക്ക തന്നെ മുന്നിലെത്തി.

20 സ്വര്‍ണം, 12 വെള്ളി, 13 വെങ്കലം മെഡലുകളുമായി ജപ്പാന്‍ മൂന്നാമത്. 18 സ്വര്‍ണം, 19 വെള്ളി, 16 വെങ്കലവുമായി ഓസ്ട്രേലിയയും 16 സ്വര്‍ണം, 25 വെള്ളി, 22 വെങ്കലവുമായി ആതിഥേയരായ ഫ്രാന്‍സ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.

ഒരു വെള്ളി അഞ്ച് വെങ്കലം മെഡലുകളാണ് ഇന്ത്യക്ക്. ആറ് മെഡലുകളുമായി ഇന്ത്യ 71ാം സ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

Related Articles

Popular Categories

spot_imgspot_img