നിയമവിരുദ്ധമായ വഴികളിലൂടെ അനധികൃത കുടിയേറ്റം അതും രഹസ്യസ്വഭാവമുള്ള ട്രാവൽ ഏജൻസികൾ വഴി; ഒരു വർഷത്തിനിടെ അമേരിക്ക മടക്കി അയച്ചത് 1,100 ഇന്ത്യക്കാരെ

ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തെ തുടർന്ന് ഒരു വർഷത്തിനിടെ അമേരിക്ക മടക്കി അയച്ചത് 1,100 ഇന്ത്യക്കാരെ The United States sent back 1,100 Indians. ഒക്ടോബർ 2023 മുതൽ സെപ്റ്റംബർ 2024 വരെയുള്ള കണക്കാണിത്.

ഒക്ടോബർ 22-ന് മാത്രം 100 പേരടങ്ങുന്ന സംഘത്തെ പ്രത്യേകം ചാർട്ടർ വിമാനത്തിൽ അമേരിക്ക ഇന്ത്യയിലേക്ക് മടക്കി അയച്ചിരുന്നു. നിയമവിരുദ്ധമായ വഴികളിലൂടെ രഹസ്യസ്വഭാവമുള്ള ട്രാവൽ ഏജൻസികൾ വഴിയാണ് ഇത്രയും പേർ യു.എസിലേക്ക് എത്തിയത്.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിൽ ക്രമാനുഗതമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകളിൽ നിന്നും മനസിലാകുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഓഫീസർ റോയ്സ് മുറെ വ്യക്തമാക്കി.

അനധികൃത കുടിയേറ്റം ഒഴിവാക്കാനായി ഇന്ത്യൻ സർക്കാറുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബറിൽ സാമ്പത്തിക വർഷം അവസാനിച്ച ശേഷം കണക്കുകൾ പരിശോധിക്കുമ്പോൾ 1100 പേരെയാണ് ഇത്തരത്തിൽ തിരിച്ചയച്ചതെന്നും യു.എസ് അധികൃതർ അറിയിച്ചു.

അതേസമയം, കുടിയേറ്റക്കാരെ തിരിച്ചെത്തിക്കാൻ എത്ര ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ചുവെന്ന് മുറെ വ്യക്തമാക്കിയിട്ടില്ല. ഒക്ടോബർ 22ാം തീയതി ഇത്തരത്തിലൊരു വിമാനം യാത്രതിരിച്ചുവെന്ന അറിയിപ്പ് യു.എസ് നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി സൺഡർലാൻഡിൽ ഹൈ ക്ലിഫ് കെയർ...

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി പൂന്തുറയിൽ ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയിൽ ചുടുക്കട്ടകൊണ്ട്...

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

വീടിന് മുകളിലൂടെ പറന്ന് ലാൻഡ് ചെയ്തു കാർ …!

ഇടുക്കിയിൽ വീടിന് മുകളിലൂടെ പറന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തു കാർ ഇടുക്കി ഉപ്പുതറയിൽ...

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി ഇടുക്കി: ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊലപ്പെടുത്തി...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

Related Articles

Popular Categories

spot_imgspot_img